ബംഗളുരു: സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ. കർണാടകയിൽ സിനിമ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കിക്കൊണ്ടുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. നിരക്ക് പരിധി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി. മൾട്ടിപ്ലക്സുകൾക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം.
റിലീസ് ചിത്രങ്ങൾക്ക് ടിക്കറ്റ് നിരക്ക് കൂട്ടുന്ന പ്രവണതക്കും കൂച്ചുവിലങ്ങിടും. വിനോദ നികുതി അടക്കം 200 രൂപയേ പരമാവധി ഒരു ടിക്കറ്റിന് ഈടാക്കാൻ പാടുള്ളു എന്ന തീരുമാനത്തിലാണ് കർണാടക സർക്കാർ. എല്ലാ ഭാഷയിലുള്ള ചിത്രങ്ങൾക്കും ഈ നിരക്ക് പരിധി ബാധകമായിരിക്കും. സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാം. 15 ദിവസത്തിന് ശേഷം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കാലം ഒരു സാമൂഹ്യ പ്രവര്‍ത്തകനാക്കി മാറ്റി, അര്‍ജുന്റെ കുടുംബത്തിന് എന്താവിശ്യം വന്നാലും മുന്നിലുണ്ടാകും”; അര്‍ജുൻ്റെ ഓര്‍മകളില്‍ ലോറിയുടമ മനാഫ്
അർജുനായുള്ള കാത്തിരിപ്പും തെരച്ചിലും, ആ പോരാട്ടത്തിൻ്റെ മുന്നണി പോരാളിയായിരുന്നു മനാഫ്. പിന്നീട് ലോറിയുടമ മനാഫ് എന്നറിയപ്പെട്ട മനാഫ് ഒരു സഹോദരന് തുല്യമായാണ് അർജുനെ സ്നേഹിച്ചത്.ഒരു വർഷത്തിനിപ്പുറം ആ ഇരുണ്ട നാളുകള്‍ ഓർത്തെടുക്കുകയാണ് മനാഫ്.ഷിരൂരിലെ മണ്ണിടിച്ചിലില്‍ അർജുനും ലോറിയും പെട്ടിട്ടുണ്ട് എന്നറിഞ്ഞ ആ നിമിഷം അർജുനെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടതാണ് മനാഫ്. 72 ദിവസം നീണ്ട പോരാട്ടം അയാള്‍ മുന്നില്‍ നിന്ന് നയിച്ചു. നിറ കണ്ണുകളോടെയല്ലാതെ മനാഫിനെ അന്ന് നാം കണ്ടിട്ടില്ല. തന്റെ ലോറിയുടെ ഡ്രൈവറെ തേടിയല്ല, കൂടപ്പിറപ്പിനെ തേടിയാണ് മനാഫ് ഷിരൂരിലെത്തിയത്.
ഇന്നുമുതല്‍ ഇന്ത്യയില്‍ ഇതുപോലെ ഒരു തെരച്ചില്‍ നടന്നിട്ടില്ലെന്നാണ് മനാഫ് പറയുന്നത്. ഒരു വർഷത്തിനിപ്പുറം താൻ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷേ നികത്താൻ ആവാത്ത നഷ്ടം അർജുന്റെ കുടുംബത്തിന് തന്നെയെന്ന് മനാഫ് ഓർമിപ്പിക്കുന്നു. ഉയർന്നുവന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം അർജുന്റെ കുടുംബത്തിന് എപ്പോള്‍ എന്ത് ആവശ്യം വന്നാലും താൻ മുന്നിലുണ്ടാകുമെന്നും മനാഫ് പറയുന്നു.”ഒരാള്‍ക്ക് ഒരു പരിധിക്കപ്പുറം സഹായം ചെയ്യുന്നത് ദോഷം ചെയ്യും. കാലം തന്നെ ഒരു സാമൂഹ്യ പ്രവർത്തകൻ ആക്കി മാറ്റി.
ഇനിയും സമൂഹത്തിനായി പലതും ചെയ്യാനുണ്ട്. സംഭവത്തിന് ശേഷം ഒരുപാട് ആളുകളെ സഹായിക്കാനായി,” മനാഫ് പറഞ്ഞു.മനാഫിന്റെ ജീവിതം പാടെ മാറി. പക്ഷെ മാറാതെ മറയാതെ ഓർമ്മകള്‍ ഇപ്പോഴും കൊളുത്തിവലിക്കുകയാണ്. ജീവിതകാലത്തോളം ആ ഓർമ്മകള്‍ ഒരു നോവായി തുടരുമെന്നും മനാഫിനറിയാം.