ബെംഗളൂരു : ‘ബ്രാൻഡ് ബെംഗളൂരു’ എന്നപേരിൽ നഗരത്തെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി കർണാടക സംസ്ഥാന ബജറ്റ്. ബെംഗളൂരുവിനുള്ള വാർഷിക ഗ്രാന്റ് 3000 കോടിരൂപയിൽനിന്ന് 7000 കോടിരൂപയാക്കി ഉയർത്തി. നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ 40.5 കിലോമീറ്റർ ഡബിൾ ഡക്കർ മേൽപ്പാലം നിർമിക്കുന്നതിനായി 8916 കോടിരൂപ വകയിരുത്തി.കെ.ആർ. പുരത്ത് പുതിയ സാറ്റലൈറ്റ് ബസ്സ്റ്റാൻഡ് നിർമിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും നിർമാണം. രണ്ടുവർഷത്തിനകം 98.6 കിലോമീറ്റർ മെട്രോപാത തുറക്കും.
ബെംഗളൂരുവിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ആകെ 28,909 കോടിരൂപയാണ് അനുവദിച്ചത്. ഈ ഫണ്ടുകൾ വിനിയോഗിക്കുന്നതിനും പ്രധാന വികസനപദ്ധതികൾ നടപ്പാക്കുന്നതിനുമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന തുരങ്കപാതയ്ക്ക് 19,000 കോടിരൂപ വകയിരുത്തി. ബൈയപ്പനഹള്ളി-ഹൊസൂർ, യെശ്വന്തപുര-ചന്നസാന്ദ്ര പാത ഇരട്ടിപ്പിക്കലിന് 406 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ദേവനഹള്ളിയിൽ 407 ഏക്കറിൽ ബെംഗളൂരു സിഗ്നേച്ചർ പാർക്ക് സ്ഥാപിക്കും. കനാലുകളുടെ ദുർബലപ്രദേശങ്ങൾ പ്രയോജനപ്പെടുത്തി 300 കിലോമീറ്റർ പുതിയ റോഡ് നിർമിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
സമഗ്ര ആരോഗ്യ പരിപാടി : നഗരത്തിലെ ആരോഗ്യസംരക്ഷണ അടിസ്ഥാനസൗകര്യങ്ങൾ ആഗോളനിലവാരത്തിലേക്കുയർത്തുന്നതിനായി 413 കോടിരൂപയുടെ സമഗ്ര ആരോഗ്യപരിപാടി പ്രഖ്യാപിച്ചു. നഗരത്തിൽ വെള്ളപ്പൊക്കമില്ലാതാക്കാൻ അഴുക്കുചാലുകൾ നിർമിക്കാനും മലിനജല ശുദ്ധീകരണ പ്ലാൻ്റുകൾ സ്ഥാപിക്കാനുമായി ബെംഗളൂരു കോർപ്പറേഷനും (ബി.ബി.എം.പി.) ബെംഗളൂരു ജല അതോറിറ്റിക്കും (ബി.ഡബ്ള്യു.എസ്.എസ്.ബി.) 3000 കോടിരൂപ പ്രഖ്യാപിച്ചു.
നഗരത്തിലെ മറ്റുപദ്ധതികൾ: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് സാറ്റലൈറ്റ് മാർക്കറ്റ്ബെംഗളൂരുവിലും കൊപ്പാളിലും ആട് ചന്തയ്ക്ക് 25 കോടിരൂപ.ബെംഗളൂരുവിൽ അന്താരാഷ്ട്ര തൊഴിൽമേള21 വികസന പദ്ധതികൾക്കായി 1800 കോടിരൂപ.കാവേരി അഞ്ചാംഘട്ടത്തിന് 5550 കോടിരൂപ.
കാവേരി ആറാംഘട്ടം വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കുംഇ.വി. ടെസ്റ്റിങ് ട്രാക്ക് ആൻഡ് ക്ലസ്റ്ററിനായി 25 കോടി.രൂപഐ.ഐ.എസ്.സി.യുമായി സഹകരിച്ച് ക്വാണ്ടം റിസർച്ച് പാർക്കിന് 48 കോടിരൂപ ബെംഗളൂരു ബയോ ഇനവേഷൻ സെന്ററിന് 57 കോടിരൂപ.ബെംഗളൂരു റൂറലിൽ 20 ഏക്കറിൽ പുതിയ സ്റ്റേഡിയത്തിന് അഞ്ചുകോടിരൂപ.ബെംഗളൂരുവിലെ വെള്ളപ്പൊക്ക നിവാരണം 2000 കോടിരൂപബെംഗളൂരുവിനുള്ള ഗ്രാന്റ്റ് 7000 കോടിരൂപയാക്കി; കാവേരി ആറാംഘട്ടം വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കും
തിയറ്ററായാലും ശരി, മള്‍ട്ടിപ്ലക്സായാലും ശരി ടിക്കറ്റ് 200 രൂപയില്‍ കൂടരുത്; പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍
കർണാടകയില്‍ തിയറ്ററുകളിലെയും മള്‍ട്ടിപ്ലക്സുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാൻ തീരുമാനം.മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്.2017ലും സിദ്ധരാമയ്യ സർക്കാർ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു.കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാനും തീരുമാനിച്ചു.കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകള്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന പരാതി സിനിമാ മേലയില്‍ നിന്ന് ഉയർന്നുവന്നിരുന്നു. രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി ഉള്‍പ്പെടെയുള്ളവർ ഈ പരാതി ഉന്നയിച്ചിരുന്നു.
പിന്നാലെയാണ് കന്നഡ സിനിമകള്‍ക്കായി ഒടിടി എന്ന ആശയം സർക്കാർ ബജറ്റില്‍ അവതരിപ്പിച്ചത്.കന്നഡ സിനിമകളുടെ ഡിജിറ്റല്‍, ഡിജിറ്റല്‍ ഇതര ആർക്കെയ്വ്സ് സൃഷ്ടിക്കുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചു. സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനും കർണാടക സർക്കാർ തീരുമാനിച്ചു. വ്യവസായ പദവി ലഭിക്കുന്നതു വഴി സംസ്ഥാനത്തിന്റെ വ്യാവസായിക നയത്തിന് കീഴിലുള്ള പ്രയോജനങ്ങള്‍ നേടാൻ സാധിക്കും. കർണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കർ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മള്‍ട്ടിപ്ലക്സ് സമുച്ചയം നിർമിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.