മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍ ടെസ്റ്റ് ഫലം സമര്‍പ്പിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മഹര്‍ഷ്ട്രയില്‍ 4797 കേസുകള്‍ സ്വീകരിച്ചപ്പോള്‍ 130 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു തമിഴ്നാട്ടില്‍ 1896 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 23 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്
കൊവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്കൂളുകള്‍ തുറക്കാനൊരുങ്ങുകയാണ് കര്‍ണാടക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിലാണ് സ്കൂളുകള്‍ തുറക്കുക. ഓഗസ്റ്റ് 23 മുതല്‍ സ്കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.