Home Featured പുനീതിന്റെ മരണം വിധിയുടെ ക്രൂരതയെന്ന് പ്രധാനമന്ത്രി; കന്നട നാടിന് ഹൃദയത്തിലേറ്റ നഷ്ടമെന്ന് ബസവരാജ് ബൊമ്മൈ; ആരാധകരുടെ അപ്പുവിന് വിട നല്‍കി രാജ്യം

പുനീതിന്റെ മരണം വിധിയുടെ ക്രൂരതയെന്ന് പ്രധാനമന്ത്രി; കന്നട നാടിന് ഹൃദയത്തിലേറ്റ നഷ്ടമെന്ന് ബസവരാജ് ബൊമ്മൈ; ആരാധകരുടെ അപ്പുവിന് വിട നല്‍കി രാജ്യം

ന്യൂദല്‍ഹി: പുനീതിന്റെ അപ്രതീക്ഷിത വിയോഗം വിധിയുടെ ക്രൂരമായ ഒരു വഴിത്തിരിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.പുനീത് രാജ്കുമാര്‍ എന്ന പ്രഗല്‍ഭനും കഴിവ് ഏറെയുള്ള നടനെയാണ് നഷ്ടമായതെന്നും മരണത്തിന് കീഴടങ്ങാനുള്ള പ്രായമായിരുന്നില്ല അദ്ദേഹത്തിനെന്നും മോദി ട്വീറ്റ് ചെയ്തു. ഒരുപാട് ഉയരങ്ങള്‍ ഇനിയും കീഴടക്കാന്‍ ബാക്കിയാണ് പുനീതിന്റെ മടക്കം. വരും തലമുറകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളേയും അത്ഭുതകരമായ വ്യക്തിത്വത്തേയും സ്‌നേഹത്തോടെ സ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group