Home Featured ബുള്‍ഡോസര്‍ രാജിനെ പിന്തുണച്ച്‌ കര്‍ണാടക ബി.ജെ.പി

ബുള്‍ഡോസര്‍ രാജിനെ പിന്തുണച്ച്‌ കര്‍ണാടക ബി.ജെ.പി

ബംഗളൂരു: ഉത്തര്‍പ്രദേശിന്‍റെ മാതൃകയില്‍ കലാപകാരികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കണമെന്ന ആവശ്യവുമായി ബി.ജെ.പി കര്‍ണാടക അധ്യക്ഷനും മന്ത്രിയും രംഗത്ത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃക കര്‍ണാടകയിലും നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പി ആവശ്യപ്പെട്ടു.

അക്രമികള്‍ക്കും കലാപകാരികള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ആര്‍. അശോക പറഞ്ഞു. എല്ലാ മുസ്ലിംകളും കുറ്റവാളികളല്ല. ചിലര്‍ വിദേശശക്തികളുമായി ചേര്‍ന്ന് തീവ്രവാദ സംഘടനകളുടെ ലഘുലേഖകള്‍ ഉള്‍പ്പെടെ വീടുകളില്‍ സൂക്ഷിക്കും. പാകിസ്താനെ പിന്തുണച്ച്‌ ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കും. അനധികൃത വീടുകള്‍ തകര്‍ക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ആര്‍. അശോക പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group