Home Featured സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച്‌ കര്‍ണാടക ബി.ജെ.പി എം.എല്‍.എ

സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച്‌ കര്‍ണാടക ബി.ജെ.പി എം.എല്‍.എ

by admin

ബംഗളൂരു:കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വിഷകന്യകയെന്ന് അധിക്ഷേപിച്ച്‌ കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്ബ് എന്ന് വിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബി.ജെ.പി എം.എല്‍.എ ആയ ബസനഗൗഡയുടെ പരാമര്‍ശം.

”ലോകം മുഴുവന്‍ നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ഒരിക്കല്‍ അദ്ദേഹത്തിന് വിസ നിഷേധിച്ചു. പിന്നീട് അവര്‍ അദ്ദേഹത്തെ ചുവപ്പ് പരവതാനി വിരിച്ച്‌ സ്വീകരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് മോദിയെ മൂര്‍ഖനോട് ഉപമിക്കുന്നു, അദ്ദേഹം വിഷം ഛര്‍ദിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. സോണിയാ ഗാന്ധി ഒരു വിഷകന്യകയാണോ? അവര്‍ ചൈനയുടെയും പാക്കിസ്താന്റെയും ഏജന്റാണ്”-കൊപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ഖാര്‍ഗെയുടെ വിവാദ പ്രസ്താവന. മോദി ഒരു വിഷപ്പാമ്ബിനെപ്പോലെ ആണെന്നും അത് പരിശോധിക്കാനായി നക്കി നോക്കിയാല്‍ നിങ്ങള്‍ മരിച്ചുപോവുമെന്നുമായിരുന്നു ഖാര്‍ഗെ പറഞ്ഞത്. തന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഖാര്‍ഗെ രംഗത്തെത്തി. താന്‍ വിഷപ്പാമ്ബിനോട് ഉപമിച്ചത് ബി.ജെ.പിയെ ആണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അത് നക്കി നോക്കാന്‍ ശ്രമിച്ചാല്‍ മരിച്ചുപോകും. ഒരിക്കലും മോദിയെ കുറിച്ചല്ല പറഞ്ഞത്. താന്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താറില്ല. അവരുടെ പ്രത്യയശാസ്ത്രം പാമ്ബിനെപ്പോലെയാണ് എന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group