മംഗലാപുരം: 2002 ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്‌പി നേതാവിനെതിരെ പൊലീസ് കേസെടുത്തു.കര്‍ണാടകയിലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) നേതാവ് ശരണ്‍ പമ്ബ് വെല്ലിനെതിരെയാണ് തുമകുരു പൊലീസ് കേസ് എടുത്തത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ വിഎച്ച്‌പി നേതാവ് വിവിധ മതസ്ഥര്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സയ്യിദ് ബുര്‍ഹാന്‍ ഉദ്ദീന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഗുജറാത്തില്‍ ’59 കര്‍സേവകര്‍ക്ക് പകരം 2000 പേരെ ചുട്ടുകൊന്നു’ എന്നാണ് ശരണ്‍ പമ്ബ് വെല്‍ പറഞ്ഞത്. തുമകൂരില്‍ നടന്ന ബജ്‌റംഗ്ദളിന്റെ ശൗര്യ യാത്രയെ അഭിസംബോധന ചെയ്യവെയാണ് വിവാദപരാമര്‍ശം നടത്തിയത്. ഐപിസി 295 പ്രകാരം (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വ്വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പമ്ബ് വെല്ലിനെപ്പോലുള്ളവര്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സയ്യിദ് ബുര്‍ഹാന്‍ ഉദ്ദീന്‍ പരാതിയില്‍ പറഞ്ഞത്. കഴിഞ്ഞ മാസം മംഗലാപുരത്ത് കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിനെതിരെയും ശരണ്‍ പ്രസംഗിച്ചത് വിവാദമായിരുന്നു. ഫാസിലിന്റഎ പിതാവ് പമ്ബ്‌വെല്ലിനെതിരെ പരാതി നല്‍കുകയും കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മെത്തയും കാറിന്റെ സീറ്റും ഭക്ഷണമാക്കുന്ന യുവതി; ഇരുപത് വര്‍ഷമായി ജെന്നിഫറിന്റെ ശീലം ഇങ്ങനെ.
മെത്തയും കാറുകളുടെ സീറ്റും കഴിക്കുന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അമേരിക്കന്‍ സ്വദേശിനിയായ ജെന്നിഫര്‍ എന്ന യുവതിയാണ് വിചിത്രമായ ശീലം കാരണം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.കഴിഞ്ഞ 20 വര്‍ഷമായി യുവതി മെത്തയുടെയും കാറിന്റെ സീറ്റിന്റെയും സ്പോഞ്ചുകള്‍ കഴിക്കാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തുന്നത്.അമേരിക്കന്‍ കേബിള്‍ ടെലിവിഷന്‍ ചാനലായ ടിഎല്‍സിയുടെ ‘മൈ സ്‌ട്രേഞ്ച് അഡിക്ഷന്‍’ എന്ന പ്രോഗ്രാമില്‍ അതിഥിയായി വന്നാണ് ജെന്നിഫര്‍ തന്റെ വിചിത്രമായ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
രണ്ട് പതിറ്റാണ്ടുകളായി താന്‍ മെത്തകള്‍ കഴിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. 5 വയസ്സുള്ളപ്പോള്‍ അവരുടെ വീട്ടിലെ കാറിന്റെ സീറ്റുകളില്‍ നിന്ന് സ്പോഞ്ചുകള്‍ എടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ ശീലം ആരംഭിച്ചത്, അന്ന് അത് മുഴുവന്‍ കഴിച്ചു തീര്‍ത്തു.ദിവസവും ഒരു ചതുരശ്രയടി മെത്ത കഴിക്കാന്‍ തനിക്ക് കഴിവുണ്ടെന്നും ജെന്നിഫര്‍ അവകാശപ്പെട്ടു. ഒരു മെത്ത മുഴുവനായും കഴിച്ച് തീരുകയോ മെത്തയില്‍ ദുര്‍ഗന്ധം വരികയോ ചെയ്യുമ്ബോഴേ ജെന്നിഫര്‍ മെത്ത കഴിക്കുന്നത് അവസാനിപ്പിക്കാറുള്ളു.
ഒരു ദിവസം സ്വന്തം മെത്ത തിന്ന് തീര്‍ത്തതിന് ശേഷം അമ്മയുടെ മെത്തയിലെ സ്പോഞ്ചുകളും ഭക്ഷ്യയോഗ്യമല്ലാത്ത മറ്റ് ഭാഗങ്ങളും ചവച്ചരച്ച് തിന്നാന്‍ തുടങ്ങിയത് ജെന്നിഫര്‍ ഓര്‍മ്മിക്കുന്നു.”ഞാന്‍ നല്ല കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു. എനിക്ക് മെത്ത കഴിക്കാന്‍ ഇഷ്ടമാണ്, മറിച്ച് മയോണൈസ്, വെണ്ണ, തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനല്ല. ” ഷോയില്‍ ജെന്നിഫര്‍ വിശദീകരിച്ചു. ഇതുവരെ തനിക്ക് തന്റെ ഈ ശീലം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജെന്നിഫര്‍ പറയുന്നു.
എങ്കിലും, മെത്തകള്‍ കഴിച്ചതിന് ശേഷം തനിക്ക് ഗ്യാസിന്റെ പ്രശ്നം വരുന്നതായി അവര്‍ സമ്മതിക്കുന്നു. മെത്ത കഴിച്ചതിന് ശേഷം ജെന്നിഫര്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് സ്ഥിരമായി ടോയ്‌ലറ്റ് പൈപ്പ് ബ്ലോക്ക് ആകാനും കാരണമാകുന്നുണ്ട്.ഇത് വീട്ടുകാര്‍ക്ക് ഇപ്പോള്‍ ഒരു ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. എന്നാല്‍ ജെന്നിഫറിര്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം സാധനങ്ങള്‍ കഴിക്കുന്ന ശീലം അവസാനിപ്പിച്ചില്ലെങ്കില്‍, അത് അവളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്നും കരളിനും കുടലിനും അപകടം വരുത്തിവയ്ക്കുമെന്നും അത് അവളുടെ മരണത്തിലേക്ക് നയിക്കുമെന്നും ജെന്നിഫറിനെ പരിശോധിച്ച ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കേട്ട് അമ്ബരന്ന ജെന്നിഫര്‍ തന്റെ ശീലം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് ഇപ്പോളത്തെ റിപ്പോര്‍ട്ടുകള്‍. ജെനിഫറിന്റെ വീട്ടുകാരും ആശങ്കയിലാണ്.