
ബംഗളൂരു: ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സി.ടി രവി.
കഴിഞ്ഞയാഴ്ചയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മുക്തമാക്കാനുള്ള ബില്ലിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, കോണ്‍ഗ്രസ് ഈ ബില്ലിനെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. വിശ്വാസികള്‍ക്ക് ക്ഷേത്രത്തെ പരിപാലിക്കാനുള്ള അവസരം നല്‍കണമെന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ സി.ടി രവി പറയുന്നത്.
‘കോണ്‍ഗ്രസ് ഒരിക്കലും ഭൂരിപക്ഷ വികാരങ്ങളെ മാനിച്ചിട്ടില്ല. അവര്‍ക്ക് ആ ഒരു കുടുംബത്തിന്റെ കാര്യം മാത്രമേയുള്ളൂ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്തു, ഗോവധ നിരോധനത്തിനെ എതിര്‍ത്തു, ലൗ ജിഹാദ് നിരോധിക്കാനുള്ള ബില്ലിനെ എതിര്‍ത്തു, ഇപ്പോഴിതാ ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാനുള്ള ബില്ലിനെ എതിര്‍ക്കുന്നു.!’ സി.ടി രവി പ്രസംഗിച്ചു.
ഒരിക്കലും കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിച്ചിട്ടില്ലെന്നും, മറിച്ച് അതിനു വിഘാതമായി നിലകൊള്ളുകയാണ് എപ്പോഴും കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ബെംഗളൂരു:വ്യവസായം തുടങ്ങാൻ 10 വർഷത്തേക്ക് ഭൂമി പാട്ടത്തിന് -കർണാടക വ്യവസായ മന്ത്രി
- നന്ദിനി പാൽ കവറിലെ പുനീതിന്റെ ചിത്രം വ്യാജം; കെഎംഎഫ്
- 2025നകം എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കാനൊരുങ്ങി ബെസ്കോം
- മാസ്ക്കില്ല; ഒരു വർഷത്തിനിടെ BBMP ഈടാക്കിയത് 9.5 കോടി
