Home covid19 പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം

പിടുത്തം വിട്ട് കർണാടകയിലെ കോവിഡ് കേസുകൾ ; ഇന്ന് 5000 നും മുകളിൽ പേർക്ക് റിപ്പോർട്ട് ചെയ്തു : വിശദമായി വായിക്കാം

by admin

ബെംഗളൂരു : രാജ്യത്താകമാനം കോവിഡ് കേസുകൾ ഉയരുന്നതിനിടയിൽ ഇന്ന് കർണാടകയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 5031 കോവിഡ് കേസുകൾ ; അതിൽ 4324 കേസുകളും റിപ്പോർട്ട് ചെയ്തത് ബെംഗളൂരു നഗര ജില്ലയിലാണ് .ടെസ്റ്റ് പോസിറ്റീവിറ്റി 3.95% ആയി ഉയർന്നു .ഒരു കോവിഡ് മരണമാണ് ഇന്ന് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് , അതും ബെംഗളുരുവിലാണ് .

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2630 ആയി. ഒമിക്രോണിനൊപ്പം തന്നെ പ്രതിദിന കോവിഡ് കേസുകളിലും വന്‍ വര്‍ധനയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന ആശങ്ക ഉയര്‍ത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേരള- കർണാടക അതിർത്തിയിൽ പണി തുടങ്ങി കർണാടക ; വ്യാപക പരാതികൾ :വിശദമായി വായിക്കാം

ഇന്നത്തെ വിശദമായ കോവിഡ് കണക്കുകൾ പരിശോധിക്കാം

കർണാടക

ഇന്ന് ഡിസ്ചാർജ് : 271
ആകെ ഡിസ്ചാർജ് : 2962043
ഇന്നത്തെ കേസുകൾ : 5031
ആകെ ആക്റ്റീവ് കേസുകൾ : 22173
ഇന്ന് കോവിഡ് മരണം : 1
ആകെ കോവിഡ് മരണം : 38358
ആകെ പോസിറ്റീവ് കേസുകൾ : 3022603
ഇന്നത്തെ പരിശോധനകൾ : 127194
ആകെ പരിശോധനകൾ: 57126655

ബെംഗളൂരു നഗര ജില്ല

ഇന്നത്തെ കേസുകൾ : 4324
ആകെ പോസിറ്റീവ് കേസുകൾ: 1276374
ഇന്ന് ഡിസ്ചാർജ് : 172
ആകെ ഡിസ്ചാർജ് : 1241046
ആകെ ആക്റ്റീവ് കേസുകൾ : 18913
ഇന്ന് മരണം : 1
ആകെ മരണം : 16414

You may also like

error: Content is protected !!
Join Our WhatsApp Group