കർണാടകയില്‍ തിങ്കളാഴ്ച 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കോവിഡ് -19 കേസുകള്‍ 80 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച വാർത്ത ബുള്ളറ്റിനില്‍ അറിയിച്ചു.സജീവ കേസുകളില്‍ 73 എണ്ണം ബംഗളൂരുവിലാണ്. തിങ്കളാഴ്ച 37 പുതിയ കേസുകളില്‍ 35 എണ്ണം ബംഗളൂരുവില്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക് 19.37 ശതമാനമാണ്.
സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളില്‍ നേരിയ അണുബാധകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തുടർച്ചയായ മുൻകരുതലുകള്‍ ആവശ്യമാണെന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചു. 85 വയസുള്ളയാള്‍ ഈയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഉണ്ണി മുകുന്ദനെതിരെ ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്’; നടൻ വധഭീഷണി മുഴക്കിയെന്ന് എഫ്‌ഐആര്‍
മാനേജരെ മർദ്ദിച്ചെന്ന പരാതിയില്‍ നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്. നടൻ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.ടൊവിനോ തോമസ് നായകനായെത്തിയ ‘നരിവേട്ട’ എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്നാണ് മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കാക്കനാട്ടെ ഫ്ലാറ്റില്‍ വച്ചായിരുന്നു മർദ്ദനം. ഇൻഫോപാർക്ക് പൊലീസിലാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നത്.
മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിപിൻ കുമാറിന്റെ പരാതി.’മറ്റൊരു താരം സമ്മാനമായി നല്‍കിയ കണ്ണട ഉണ്ണി മുകുന്ദൻ ചവിട്ടിപ്പൊട്ടിച്ചു. മാർക്കോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണിക്ക്. അത് പലരോടും തീർക്കുകയാണ്. ഉണ്ണിക്ക് പല ഫ്രസ്‌ട്രേഷനുകളുണ്ട്. കൂടെയുള്ളവരോടാണ് അത് തീർക്കുന്നത്. ഉണ്ണി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറി.18 വർഷമായി ഞാൻ സിനിമാപ്രവർത്തകനാണ്.
അഞ്ഞൂറോളം സിനിമകള്‍ക്ക് വേണ്ടി ജോലി ചെയ്തു. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും’- വിപിൻ കുമാർ വ്യക്തമാക്കി. മാനേജരുടെ മൊഴി എടുത്ത് വ്യക്തത വരുത്തിയ ശേഷമാണ് നടനെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, വിഷയത്തില്‍ ഉണ്ണി മുകുന്ദൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.