Home Featured പക്ഷിപ്പനി : കോഴി മുട്ടയുടെ ഇറക്കുമതി നിരോധിച്ച്‌ കര്‍ണാടക

പക്ഷിപ്പനി : കോഴി മുട്ടയുടെ ഇറക്കുമതി നിരോധിച്ച്‌ കര്‍ണാടക

by admin

ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പക്ഷിപ്പനി പടർന്ന് പിടിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നതിനെ തുടർന്ന് കർണാടകയില്‍ കോഴി മുട്ടയുടെ ഇറക്കുമതി നിരോധിച്ചു.കർണാടകയില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അത് പടരാതിരിക്കാനുള്ള മുൻകരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനം.തെലങ്കാനയിലെ കോഴി മരണത്തിന് കാരണം എച്ച്‌ 5 എൻ 1 വൈറസാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇത് കർണാടകയുടെ അതിർത്തി ജില്ലകളില്‍ ആശങ്ക ഉയർത്തുന്നു. ബെംഗളൂരുവിലെ കോഴി വ്യാപാരികളും അതീവ ജാഗ്രതയിലാണ്.

രോഗബാധിതരായ പക്ഷികള്‍ പ്രവേശിക്കുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഗുഡൂർ, സുല്ലൂർപേട്ട്, നായിഡുപേട്ട്, വെങ്കടഗിരി പ്രദേശങ്ങളില്‍ നൂറുകണക്കിന് കോഴികള്‍ ചത്തൊടുങ്ങിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. കോഴി ഇറക്കുമതിയിലൂടെ വൈറസ് പടരുമെന്ന് കർണാടക സർക്കാർ ഭയപ്പെടുന്നു. അതിനാലാണ് അതിർത്തി ജില്ലകളായ ബിദാർ, ബെളഗാവി, ബല്ലാരി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; പതിനാലുകാരന് ദാരുണാന്ത്യം

ഓൺലൈൻ ചലഞ്ചില്‍ പങ്കെടുത്ത 14 വയസ്സുകാരൻ മരിച്ചു. ഡേവി ന്യൂണ്‍സ് മൊറേര എന്ന ബ്രസീലിയൻ കൗമാരക്കാരനാണ് മരിച്ചത്.ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു.കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്. എന്നാല്‍ ആരോഗ്യനില വഷളായപ്പോള്‍, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തില്‍ കലർത്തി ശരീരത്തില്‍ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ ബ്രസീലിയൻ ആശുപത്രിയില്‍ വെച്ച്‌ ആണ് കുട്ടി മരിച്ചുത്.

ഡേവിയുടെ മരണകാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു, ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാം.പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഡേവി ഒരു ഓണ്‍ലൈൻ ചലഞ്ചില്‍ നേരിട്ട് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിക്കുന്നതിന് മുമ്ബ് ഈ പ്രവണതയുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടി ആദ്യം നിഷേധിച്ചിരുന്നു.

കൂടാതെ, മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയില്‍ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു, പോസ്റ്റ്‌മോർട്ടം ഫലം വന്നെങ്കില്‍ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുവെന്ന് പോലീസ് പറയുന്നു.മനുഷ്യ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പൂർണ്ണമായി പഠിച്ചിട്ടില്ലാത്ത ശരീരദ്രവങ്ങള്‍ ചിത്രശലഭങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.

2024 ഏപ്രിലില്‍, രണ്ട് ദശലക്ഷം ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ താമി എംസിക്ക് ഒരു വൈറല്‍ ചലഞ്ചില്‍ പങ്കെടുത്തതിനെത്തുടർന്ന് നെക്രോസിസ് ബാധിച്ചിരുന്നു. റിപ്പോർട്ടുകള്‍ പ്രകാരം, താമി ഒരു ഐസ് ബക്കറ്റില്‍ ദീർഘനേരം നിന്നതായും, പിന്നാലെ കാലുകള്‍ കറുത്തതായും കണ്ടെത്തി. രക്തം കട്ടപിടിക്കുന്നതിനും ഗുരുതരമായ ടിഷ്യു കേടുപാടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി, ഒരു മിനിറ്റ് കൂടി ഐസില്‍ തുടർന്നിരുന്നെങ്കില്‍ കൂടുതല്‍ ഗുരുതരമായി അത് മാറുമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group