Home Featured ഇന്ന് കർണാടക ബന്ദ് : ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു , എന്തൊക്കെ തുറന്നു പ്രവർത്തിക്കും | വിശദമായി അറിയാം

ഇന്ന് കർണാടക ബന്ദ് : ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു , എന്തൊക്കെ തുറന്നു പ്രവർത്തിക്കും | വിശദമായി അറിയാം

by admin

ബെംഗളൂരു: കാവേരി വിഷയത്തിൽ സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ ഫലം കണ്ടില്ലെന്ന് വ്യക്തമാക്കി കന്നഡ സംഘടനകൾ. ഇതോടെ ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. കർണാടക ബന്ദിന്റെ പശ്ചാത്തലത്തിൽ ഇന്ന് അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെ ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കി. മുൻകൂർ അനുമതി വാങ്ങിക്കാതെയുള്ള ഏതൊരു പ്രതിഷേധത്തേയും ശക്തമായി നേരിടുമെന്നും പോലീസ് മേധാവി പറഞ്ഞു.
ബന്ദുമായി ബന്ധപ്പെട്ട് ഒരു സംഘടനയും പോലീസ് വകുപ്പിനെ സമീപിച്ചിട്ടില്ലെന്നും ബന്ദിന് അനുമതി വാങ്ങിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. വെള്ളിയാഴ്ചത്തെ ബന്ദിൽ നിയമം കയ്യിലെടുക്കുന്നവർക്ക് കർശന നടപടികൾ നേരിടേണ്ടി വരും. ബലമായി കടകൾ അടപ്പിക്കാനോ യാത്രാ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാർ ഫ്രീഡം പാർക്കിലേക്ക് മാർച്ച് നടത്തുമെന്ന് കന്നഡ സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ബന്ദിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ വിപുലമായ പ്രതിഷേധ ജാഥയും പരിപാടികളും നടത്തുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. ബന്ദ് സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണെന്നും ഹൈവേകൾ, ടോൾ ഗേറ്റുകൾ, വിമാനത്താവളങ്ങളിലേക്കുള്ള റോഡുകൾ എന്നിവ ഉപരോധിക്കുമെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.

അതേസമയം ബിഎംടിസി, കെഎസ്ആർടിസി ബസുകൾ പതിവ് പോലെ സർവീസ് നടത്തിയേക്കും. മെട്രോ സർവീസുകളും തടസപ്പെടില്ല. വഴിയോര കച്ചവടക്കാർ ബന്ദിന് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തുടനീളം വഴിയോരക്കച്ചവടക്കാരുടെ സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് കർണാടക സ്ട്രീറ്റ് വെണ്ടർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രംഗസ്വാമി അറിയിച്ചു. ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയനും ഒല ഊബർ ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷനും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളും ബന്ദിൽ പങ്കെടുക്കും.
കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കന്നഡ അനുകൂല സംഘടനകളും, കർഷക സംഘടനകളും പ്രതിഷേധം നടത്തിവരികയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് സംഘടനകൾ ബെംഗളൂരുവിൽ ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് നാളെ നടക്കുന്ന കർണാടക ബന്ദ്.

ബന്ദ് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതായി ബെംഗളൂരു അർബൻ ജില്ലാ കമ്മീഷണർ കെ. എ. ദയാനന്ദ് അറിയിച്ചു. കർണാടക സംരക്ഷണ വേദികെ അടക്കമുള്ള 1900ത്തോളം കന്നഡ – കർഷക സംഘടനകളാണ് നാളത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബന്ദ്

ദേശീയ പാതയിലെ ഗതാഗതം നിർത്തിവയ്ക്കുമെന്ന് സംഘടനാ നേതാവും മുൻ എംഎൽഎയുമായ വാട്ടാൽ നാഗരാജ് ഭീഷണിപ്പെടുത്തി.
വെള്ളിയാഴ്ച നഗരത്തിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചു.
വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന കർണാടക ബന്ദിന് 120-ലധികം വിവിധ സംഘടനകൾ ഇതിനകം പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് വാട്ടാൽ നാഗരാജ് പറഞ്ഞു.

20 ദിവസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന മൂന്നാമത്തെ ബന്ദാണിത്. ആദ്യത്തേത് സെപ്തംബർ 11 ന് സ്വകാര്യ ട്രാൻസ്പോർട്ട് യൂണിയനുകൾ വിളിച്ചിരുന്നു. രണ്ടാമത്തേത് സെപ്തംബർ 26 ന് വിവിധ സംഘടനകളുടെ പിന്തുണയോടെ കർണാടക ജലസംരക്ഷണ സമിതി ആചരിച്ചു. വെള്ളിയാഴ്ച നടക്കുന്ന മൂന്നാമത്തെ ബന്ദിന്റെ തിരക്കിലാണ് നഗരം.

പ്രവർത്തിക്കാത്തതെന്തൊക്കെ ?

നിരവധി സംഘടനകൾ ഇതിനകം കർണാടക ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏതാനും സംഘടനകൾ ഇനിയും തീരുമാനമെടുത്തിട്ടില്ല.
1 Ola, Uber സേവനങ്ങൾ
2 ഓട്ടോറിക്ഷകൾ
3 തൊഴിലധിഷ്ഠിത പ്രവൃത്തികൾ
4 ട്രക്ക് ഗതാഗതം
5 വിപണികൾ
6 തെരുവ് കച്ചവടക്കാർ
7 ഹോട്ടലുകൾ
8 തിയേറ്ററുകൾ
9 മാളുകൾ
10 സ്വകാര്യ ബസുകൾ
11 ബേക്കറികൾ 12 ബെംഗളൂരുവിലെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും അവധി

തുറന്ന് പ്രവർത്തിക്കുന്നത്
1 ആശുപത്രി
2 ഫാർമസികൾ
3 ആംബുലൻസ് സേവനങ്ങൾ
4 മെട്രോ സർവിസ്
5 പാൽ പാർലറുകൾ 6 ബിഎംടിസി, കെഎസ്ആർടിസി ബസുകൾ

18 ദിവസത്തേക്ക് തമിഴ്നാടിന് 3,000 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) സംസ്ഥാനത്തോട് വീണ്ടും ഉത്തരവിട്ടതിനാൽ പ്രതിഷേധം ബംഗളൂരുവിലും കർണാടകയുടെ പല ഭാഗങ്ങളിലും സാധാരണ ജീവിതത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
ഉത്തരവിനെതിരെ കർണാടക സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ അനുകൂല സംഘടനകൾ നഗരത്തിലെ വിവിധ ഹോട്ടലുകളും മാളുകളും സന്ദർശിച്ച് തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ സെപ്റ്റംബർ 29 ന് അടച്ചിടാൻ ആവശ്യപ്പെടുമെന്നും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group