മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ മഹാരാഷ്ട്രയിലും ബെളഗാവിയിലും ആർ.ടി.സി ബസ് ജീവനക്കാർക്കുനേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കന്നട അനുകൂല സംഘടനകള്‍ മാർച്ച് 22ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചു.ബംഗളൂരുവില്‍ വിവിധ കന്നട ഗ്രൂപ്പുകളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കന്നട ഒക്കുട്ട (സംയുക്ത വേദി) ചെയർമാൻ നാഗരാജാണ് ബന്ദ് പ്രഖ്യാപിച്ചത്. പിന്തുണക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യർഥിച്ച നാഗരാജ് കന്നട സിനിമ വ്യവസായം, സർക്കാർ ജീവനക്കാർ, സ്കൂളുകള്‍, ക്യാമ്ബ് സർവിസുകള്‍ എന്നിവ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എം.ഇ.എസ്), ശിവസേന തുടങ്ങിയ മറാത്തി സംസാരിക്കുന്ന ഗ്രൂപ്പുകളുടെ സ്വാധീനം നിയന്ത്രിക്കുന്നതില്‍ തുടർച്ചയായ സർക്കാറുകള്‍ പരാജയപ്പെട്ടുവെന്ന് നാഗരാജ് ആരോപിച്ചു. ബെളഗാവി കർണാടകയുടേതാണോ അതോ മഹാരാഷ്ട്രയുടേതാണോ എന്ന തർക്കവിഷയത്തില്‍ വ്യക്തമായ പരിഹാരം ആവശ്യമുണ്ട്. എം.ഇ.എസിനെ നിരോധിക്കയാണ് വേണ്ടത്.
ബന്ദിന്റെ മുന്നോടിയായി മാർച്ച് തിങ്കളാഴ്ച ബംഗളൂരു ടൗണ്‍ ഹാളില്‍നിന്ന് ഫ്രീഡം പാർക്കിലേക്ക് നിശബ്ദ മാർച്ചോടെ ആരംഭിക്കുന്ന പ്രതിഷേധ പരമ്ബരകളും ആസൂത്രണം ചെയ്തിട്ടുണ്ട്. മാർച്ച് ഏഴിന് ‘ബെളഗാവി ചലോ’ പ്രതിഷേധവും നടക്കും. മാർച്ച് 11 നും 16 നും കർണാടക അതിർത്തിക്കടുത്തുള്ള ആറ്റിബെലെ, ഹോസ്കോട്ടെ ടോള്‍ പ്ലാസകളില്‍ യഥാക്രമം ബന്ദുകള്‍ നടക്കും.
കോട്ടയത്ത് നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരിയുടെ അംശം
നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നായി സംശയം. മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് ഇത്തരമൊരു സംശയത്തിന് ഇടയാക്കിയത്.കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംഗം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തനിക്ക് ഒരു ചോക്‌ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്.
സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു. മേശപ്പുറത്തിരുന്ന് കിട്ടിയ മിഠായി താന്‍ കഴിച്ചതാണെന്നും കുട്ടി പറഞ്ഞു. ആരോ കഴിച്ചശേഷം പാതി ഒടിച്ച് വച്ച ചോക്‌ളേറ്റാണ് താനെടുത്തതെന്നും അത് കഴിച്ചപ്പോള്‍ മുതലാണ് ക്ഷീണം തുടങ്ങിയതെന്നും കുട്ടി ട്വന്റിഫോര്‍ പ്രതിനിധിയോട് പറഞ്ഞു.കുട്ടികളെ അബാകസിന്റെ ക്ലാസിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ നിന്നാണ് കുട്ടി മിഠായി എടുത്ത് കഴിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചോക്‌ളേറ്റിന്റെ കവര്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്