Home Featured ഹിജാബ് വിലക്ക് :ഇന്ന് കർണാടക ബന്ദ് :ബംഗളുരുവിൽ ഉൾപ്പെടെ കനത്ത സുരക്ഷ :വിശദമായി വായിക്കാം

ഹിജാബ് വിലക്ക് :ഇന്ന് കർണാടക ബന്ദ് :ബംഗളുരുവിൽ ഉൾപ്പെടെ കനത്ത സുരക്ഷ :വിശദമായി വായിക്കാം

by admin


ബെംഗളൂരു :വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ഒട്ടേറെ മുസ്ലിം സംഘടനകൾ ഇന്ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അനിവാര്യഘടകം അല്ലെന്ന് നിരീക്ഷിച്ച ശേഷം ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ വിശാല ബെഞ്ച് നടപടിയിൽ പ്രതിഷേധിച്ചാണിത്. ഹോളിക്കു ശേഷം സുപ്രിം കോടതി ഹിജാബ് കേസ് പരിഗണിക്കാനിരിക്കെ യാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം സംഘടനകളുടെ തലവനായ അമിറെ ശരിയത്ത് മൗലാന സാഗിർ അഹമ്മദ് ഖാൻ റാഷിദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മതാചാരങ്ങൾ പാലിച്ചും വിദ്യാഭ്യാസം നേടാനാകുമെ ന്ന് ഭരണാധികാരികളെ ബോധ്യംപ്പെടുത്താൻ സമാധാനപരമായി ബന്ദ് ആചരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കരുത്. മുദ്രാവാക്യം മുഴക്കുകയോ, പ്രകടനം നടത്തുകയോ ചെയ്യരുതെന്നും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.ഹൈക്കോടതി വിധിയിൽ ഓൾ ഇന്ത്യ മുസ്ലിം പഴ്സനൽ ലോ ബോർഡും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഭാവി നിയമനടപടികൾ തീരുമാനിക്കാനായി ഉടൻ ഓൺലൈനായി യോഗം ചേരും.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ണ്ണാടകയിലെ പ്രധാന പത്ത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി വിധിക്കെതിരേ വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനു പിന്നാലെ പ്രത്യക്ഷ പ്രതിഷേധവുമായി ഒട്ടേറെ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.ബംഗളുരുവിൽ ഉൾപ്പെടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്

കടകൾ അടപ്പിച്ചതിന് കേസെടുത്തു

ബെംഗളൂരു : ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി തള്ളിയതിൽ പ്രതിഷേധിച്ച് ഉത്തരകന്നഡയി ലെ ഭട്കലിൽ നിർബന്ധപൂർവം കടകളടപ്പിച്ച് ബന്ദ് ആചരിച്ചതിന് മജ്ലിസെ ഇസ്ലാവ തൻസീം എന്ന മുസ്ലിം സംഘടനയുടെ പ്രവർത്തകരായ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഭട്ക ലിൽ ഇന്നലെയും ഭാഗികമായി ബന്ദ് തുടർന്നു. ഉഡുപ്പിയിൽ കല ക്ടർ നിരോധനാജ്ഞ പ്രഖ്യാപി ച്ചു. ജില്ലയിലെ മിക്ക കോളജുകൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഉഡുപ്പി കാർവാർ ദേശീയ പാതയിലെയും മംഗളൂരു വിലെ ബോംബെ ബസാർ, ചോർ ബസാർ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലേറെയും അടഞ്ഞു കിടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group