Home Featured വനിത ലോകകപ്പ്; ബംഗളൂരുവില്‍ മത്സരങ്ങള്‍ വേണ്ട; വിലക്കി കര്‍ണാടക സര്‍ക്കാര്‍

വനിത ലോകകപ്പ്; ബംഗളൂരുവില്‍ മത്സരങ്ങള്‍ വേണ്ട; വിലക്കി കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് വേദിയാകില്ല. സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ചിന്നസ്വാമിയിലെ പോരാട്ടങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായതായി വിവരമുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും.റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ കിരീട വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടക്കമുള്ള ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്.

ജൂണ്‍ നാലിനായിരുന്നു ദുരന്തം. അപകടത്തില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കുമേറ്റിരുന്നു.അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അതൃപ്തരാണ്. രാജ്യത്തെ പ്രാധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നില്‍ ലോകകപ്പ് പോലെയൊരു പോരാട്ടത്തിനു അനുമതി നല്‍കാതിരിക്കുന്നതിനെയാണ് അസോസിയേഷന്‍ എതിര്‍ക്കുന്നത്.750 ഓളം രാജ്യാന്തര മത്സരങ്ങളും 15 സീസണുകളില്‍ ഐപിഎല്‍ മത്സരങ്ങളും അരങ്ങേറിയ വേദിയാണിത്. ഒരു ദുരന്തമുണ്ടായതിന്റെ പേരില്‍ മാത്രം ഇത്തരത്തിലൊരു മെഗാ ഇവന്റിനു അനുമതി നല്‍കുന്നതിനെയാണ് അസോസിയേഷന്‍ ചോദ്യം ചെയ്യുന്നത്.

മാത്രമല്ല അന്നുണ്ടായ ദുരന്തം സ്വകാര്യ കമ്പനി സംഘടിപ്പിച്ചതാണ്. അതൊരു ക്രിക്കറ്റ് മത്സരവുമായിരുന്നില്ല. അസോസിയേഷന്‍ പറയുന്നു.

ധനുഷുമായി പ്രണയത്തിലോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ നടി മൃണാല്‍ താക്കൂര്‍

നടന്‍ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ നടി മൃണാല്‍ താക്കൂര്‍. പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാല്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി. സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ പ്രദര്‍ശനത്തിലേക്ക് ധനുഷിനെ താന്‍ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. അജയ് ദേവ്ഗണാണ് ക്ഷണം നല്‍കിയത്. പരിപാടിയിലെ ധനുഷിന്റെ സാന്നിധ്യത്തില്‍ ആരും അധികം ചിന്തിക്കരുത്’.

ഓഗസ്റ്റ് 1ന് നടന്ന മൃണാല്‍ താക്കൂറിന്റെ ജന്മദിന പാര്‍ട്ടിയില്‍ ധനുഷ് പങ്കെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മാസം, ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രമായ തേരേ ഇഷ്‌ക് മേന് വേണ്ടി എഴുത്തുകാരിയും നിര്‍മ്മാതാവുമായ കനിക ദില്ലണ്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ മൃണാല്‍ താക്കൂറും പങ്കെടുത്തിരുന്നു.അടുത്തിടെ ഒരു അഭിമുഖത്തില്‍, പ്രണയ ബന്ധത്തെക്കുറിച്ച്‌ തനിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും മൃണാള്‍ പറഞ്ഞിരുന്നു. മൃണാള്‍ താക്കൂര്‍ ധനുഷിന്റെ സഹോദരിമാരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ധനുഷിന്റെ സഹോദരിമാരായ ഡോ. കാര്‍ത്തിക വിമല ഗീതയെയും മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുവെന്ന സ്‌ക്രീന്‍ ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group