Home Featured പൊതുയോഗങ്ങളിലും ചടങ്ങുകളിലും ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം; നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍

പൊതുയോഗങ്ങളിലും ചടങ്ങുകളിലും ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനം; നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍

by admin

കര്‍ണാടകയില്‍ പൊതുയോഗങ്ങളിലും ചടങ്ങുകളിലും പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്. കർണാടക സർക്കാരാണ് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി നിർദേശം പുറത്തിറക്കിയത്.ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും വിതരണവും നിരോധിച്ചു. സർക്കാർ ഓഫിസുകള്‍, സര്‍വകലാശാലകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ഒറ്റ തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ചത്. അതേസമയം വെള്ളം കുടിക്കുന്നതിനായി ഗ്ലാസ്, സ്റ്റീല്‍, പേപ്പര്‍ എന്നിവകൊണ്ടുള്ള കുപ്പികള്‍ ഉപയോഗിക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. മുമ്ബ് 2018 ലും 2024 ലും ഇറക്കിയ അറിയിപ്പുകള്‍ മുന്‍നിര്‍ത്തിയാണ് സർക്കാരിന്റെ പുതിയനിര്‍ദേശം.

പേഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് റിഫോം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ.രവീന്ദ്ര കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ സര്‍ക്കുലര്‍ പ്രകാരമാണ് നടപടി. പ്ലാസ്റ്റിക് കുപ്പിയുടെ നീരോധനം കര്‍ശനമാക്കുകയും പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകളോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചു. ഇത്തരം പ്ലാസ്റ്റിക് ഉപയോഗം ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായ വിധത്തില്‍ ബാധിക്കുമെന്ന് അധികാരികള്‍ പറഞ്ഞു. മിക്ക വകുപ്പുകളും നിര്‍ദേശങ്ങള്‍‍ പാലിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയതെന്ന് അധികാരികള്‍ വ്യക്തമാക്കി.

പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ റെയില്‍വേ

പീഡനശ്രമം ചെറുത്തതിന് പിന്നാലെ അക്രമി ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞതോടെ ഗർഭസ്ഥ ശിശു മരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത യുവതിക്ക് 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ റെയില്‍വേദക്ഷിണ റെയില്‍വേയാണ് യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വച്ച്‌ ഗർഭിണിയായ 36കാരിയെ അക്രമി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞത്. കോയമ്ബത്തൂരില്‍ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസില്‍ വച്ചാണ് യുവതിയെ അക്രമി വലിച്ചെറിഞ്ഞത്.

മുതിർന്ന റെയില്‍വേ ഉദ്യോഗസ്ഥർ യുവതിയെ ആശുപത്രിയില്‍ സന്ദർശിക്കുമെന്നാണ് ദക്ഷിണ റെയില്‍വേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എം സെന്തമിള്‍ സെല്‍വനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ലേഡീസ് കംപാർട്ട്മെന്റില്‍ യുവതി തനിച്ചാണെന്ന് വ്യക്തമായതിന് പിന്നാലെ ട്രെയിൻ പുറപ്പെടുന്ന അവസാന നിമിഷമാണ് അക്രമി കംപാർട്ട്മെന്റില്‍ കയറിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് ആണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ അടുത്തിടെയാണ് കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയത്.

ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാള്‍ നാല് മാസം ഗർഭിണിയായ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേല്‍ക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ ഗർഭസ്ഥ ശിശുവിന് കുഴപ്പമില്ലെന്ന് വിശദമാക്കിയ ആശുപത്രി അധികൃതർ കുഞ്ഞിന്റെ ഹൃദയം പ്രവർത്തനം നിലച്ചതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ലേഡീസ് കമ്ബാർട്ട്മെന്റിലെ സുരക്ഷാ വർധിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

.

You may also like

error: Content is protected !!
Join Our WhatsApp Group