ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടിക തയ്യാറായി. 125 സ്ഥാനാർഥികളുടെ പട്ടികയാണ് തയ്യാറായത്. ഇതിൽ 61 പേർ സിറ്റിങ് എം.എൽ.എ.മാരാണ്. ഉഗാദി ഉത്സവദിനമായ(കന്നഡിഗരുടെ പുതുവത്സര ദിനം) മാർച്ച് 22-ന് രാവിലെ പട്ടിക പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.
സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഡൽഹിയിൽ യോഗം ചേർന്നിരുന്നു. സംസ്ഥാന സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടിക യോഗത്തിൽ പരിഗണിച്ചു. ഇതിൽ ഭൂരിഭാഗം പേരും അന്തിമപട്ടികയിലുണ്ട്. കാര്യമായ തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്. 224 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം രൂക്ഷമാണ്.
സിദ്ധരാമയ്യയുടെ കോലാര്‍ മോഹം തകരുന്നു..? മണ്ഡലം മാറ്റാന്‍ രാഹുലിന്റെ നിര്‍ദേശം, പിന്നില്‍ ഡികെയുടെ തന്ത്രമോ
ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെ കോലാര്‍ മണ്ഡല മോഹങ്ങള്‍ക്ക് തിരിച്ചടി. സിദ്ധരാമയ്യയോട് കോലാറിന് പകരം വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത് എന്നാണ് സൂചന.
സിദ്ധരാമയ്യയ്ക്ക് കോലാര്‍ അനുയോജ്യമല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം. സിദ്ധരാമയ്യയുടെ ഓരോ മിനിറ്റും നീക്കവും പാര്‍ട്ടിക്ക് നിര്‍ണായകവും ആവശ്യവുമാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം സിദ്ധരാമയ്യ പാലിച്ചേക്കും എന്നും സംസ്ഥാന നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നുമാണ് പാര്‍ട്ടിയില്‍ നിന്നുള്ള വിവരം. 2018 ലെ തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ട് നിയമസഭാ സീറ്റുകളില്‍ നിന്നായിരുന്നു സിദ്ധരാമയ്യ മത്സരിച്ചത്.
2018 ല്‍ രക്ഷപ്പെട്ടത് തലനാരിഴക്ക് : ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ജെ ഡി എസ് സ്ഥാനാര്‍ഥി ജി ടി ദേവഗൗഡയോട് 36,000-ത്തിലധികം വോട്ടുകള്‍ക്ക് സിദ്ധരാമയ്യ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ബദാമി മണ്ഡലത്തില്‍ 1700 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ ബി ജെ പിയുടെ ബി ശ്രീരാമുലുവിനെ പരാജയപ്പെടുത്തിയതാണ് സിദ്ധരാമയ്യയുടെ മുഖം രക്ഷിച്ചത്. ഇത്തവണ ബദാമിയില്‍ നിന്ന് മത്സരിക്കാനില്ല എന്ന് സിദ്ധരാമയ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.