13 സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്ബോള്‍ തെലങ്കാനയില്‍ ബി.ജെ.പിക്കാണ് ലീഡ്. കര്‍ണാടകയിലെ സിന്ദ്ഗി സീറ്റില്‍ ബി.ജെ.പി മുന്നിട്ടുനില്‍ക്കുമ്ബോള്‍ ഹംഗലില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ എല്ലനാബാദ് മണ്ഡലത്തില്‍ രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഐ.എന്‍.എല്‍.ഡി നേതാവ് അഭയ് സിംഗ് ചൗട്ടാല 2,270 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
സിന്ദ്ഗി നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.നവംബർ 2ന് നടന്ന വോട്ടെണ്ണലിൽ, 14 റൗണ്ട് വോട്ടെണ്ണലിന് ശേഷം ബിജെപി സ്ഥാനാർത്ഥി രമേഷ് ഭുസ്റിന് 74,463 വോട്ടുകൾ ലഭിച്ചു. എന്നിരുന്നാലും, ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അശോക് മനഗുലിക്ക് 49,897വോട്ടുകളാണ് ലഭിച്ചത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാർത്തിയുടെ വിജയം.നസിയ അങ്ങാടിയെയാണ് ജെഡിഎസ് സ്ഥാനാർഥി .
ദാദ്ര നഗര്‍ഹവേലി ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശിവസേന സ്ഥാനാര്‍ഥി കലാബെന്‍ ദേല്‍ക്കര്‍ 4000 വോട്ടുകളുടെ ലീഡ് നേടിയിരിക്കുകയാണ്. ബിഹാറില്‍ ആര്‍.ജെ.ഡിയും അസമില്‍ 5 സീറ്റില്‍ മൂന്നെണ്ണത്തില്‍ ബി.ജെ.പിയും ലീഡ് ചെയ്യുകയാണ്. ആന്ധ്രയില്‍ വൈ.എസ്.ആറാണ് മുന്നില്‍.
സ്വതന്ത്ര സീറ്റായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി എന്നിവിടങ്ങളിലാണ് ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഈ സ്ഥലങ്ങളിലെ എംപിമാരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. മാണ്ഡി എംപിയായിരുന്ന രാംസ്വരൂപ് ശര്‍മ്മയും ഖണ്ഡ്വ എംപിയായിരുന്ന നന്ദകുമാര്‍ സിംഗ് ചൗഹാനും മാര്‍ച്ചിലാണ് മരിച്ചത്. ദാദ്ര എംപി മോഹന്‍ ദേല്‍ക്കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേലുമായുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് മോഹന്‍ ദേല്‍ക്കര്‍ ആത്മഹത്യകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ നാല് നിയമസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും അസമില്‍ അഞ്ച് തെരഞ്ഞെടുപ്പുകളുമാണ് നടന്നത്. സര്‍ക്കാരിന്‍റെ നിലനില്‍നില്‍പ്പിനെ ബാധിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് രാജസ്ഥാനിലെ വല്ലാഭ്‌നഗറിലും ധാരിയവാഡ് മണ്ഡലത്തിലും നടന്ന തെരഞ്ഞെടുപ്പ്. തെലങ്കാന, ആന്ധ്ര,ഹരിയാന തുടങ്ങി സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. 80 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.