ബെംഗളൂരു : കർണാടകത്തിൽ ആദ്യമായി ട്രാൻസ്ട്രുമൺ ഗസ്റ്റ് ലക്‌ചറർ ആയി നിയമനം നേടി. ബല്ലാരി ശ്രീ കൃഷ്‌ണദേവരായ സർവകലാശാലയിലാണ് ലൈംഗിക ന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്ന നിയമനം നടന്നത്.ബല്ലാരി കുരുഗൊഡു സ്വദേശി രേണുകാ പൂജാരിയാണ് ചരിത്രം കുറിച്ചത്. 35 വയസ്സുള്ള രേണുക കന്നഡ ഭാഷാ വിഭാഗത്തിലാണ് അധ്യാപികയായത്.
ഈ സർവകലാശാലയിൽ കന്നഡ ബിരുദാനന്തബിരുദ വിദ്യാർഥിനിയായിരുന്നു രേണുക. ഇതിൽ മികച്ച വിജയം നേടിയ ശേഷം അവിടെത്തന്നെ അധ്യാപികയായി ചേരുകയായിരുന്നു.സർവകലാശാലാ രജിസ്ട്രാറും വൈസ് ചാൻസലറും ഉൾപ്പെടെ ഇതിന് തനിക്ക് പിന്തുണ നൽകിയെന്ന് രേണുക പറഞ്ഞു
500 രൂപ പിൻവലിച്ചു, പിന്നാലെ അക്കൗണ്ട് പരിശോധിച്ച ഒമ്ബതാം ക്ലാസുകാരൻ ഞെട്ടി; ബാലൻസ് 87 കോടി
ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിൻവലിക്കാൻ പോയതാണ് ആ ഒമ്ബതുവയസുകാരൻ. എന്നാല്‍ പണമെടുത്ത ശേഷം അക്കൗണ്ട് പരിശോധിച്ച പയ്യനും കുടുംബവും ഞെരിക്കും ഞെട്ടി.87.65 കോടി രൂപയാണ് അക്കൗണ്ടില്‍ ബാലൻസ് കാണിച്ചിരുന്നത്. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം.വ്യക്തിപരമായ ആവശ്യത്തിനായി അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാനാണ് ഒമ്ബതാം ക്ലാസുകാരനായ സൈഫ് അലി സൈബർ കഫേയിലെത്തിയത്. എന്നാല്‍ പണം പിൻവലിച്ച ശേഷം പരിശോധിച്ചപ്പോഴാണ് കോടികള്‍ അക്കൗണ്ട് ബാലൻസായി കണ്ടത്. കഫേ മുതലാളിയും ഇതുകണ്ട് അമ്ബരന്നു. ഇരുവരും ഒരുവട്ടം കൂടി പരിശോധിച്ചെങ്കിലും അക്കൗണ്ട് ബാലൻസില്‍ വ്യത്യാസമുണ്ടായില്ല.
തുടർന്ന് വിദ്യാർഥി അമ്മയെ വിവരം അറിയിച്ചു. അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവം അന്വേഷിക്കാൻ ഏല്‍പ്പിച്ചു. തുടർന്ന് ഇയാള്‍ കസ്റ്റമർ സർവ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ 87.65 കോടി അക്കൗണ്ടില്‍ ഇല്ലെന്നും, യഥാർത്ഥ ബാലൻസായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി.അഞ്ച് മണിക്കൂർ മാത്രമാണ് ഇത്രയും വലിയ തുക ഒമ്ബതാം ക്ലാസുകാരന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സംഭവം അറിയിക്കാനായി സൈഫ് അലിയുടെ കുടുംബം ബാങ്കില്‍ എത്തിയപ്പോള്‍ ബാലൻസ് പഴയപടിയായെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി.
സംഭവത്തില്‍ ബാങ്ക് അധികൃതർ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തില്‍ നോർത്ത് ബിഹാർ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.