മംഗളൂരു :കാർക്കളയില്‍ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുല്‍സാർ ഭാനുവിന്റെയും മകള്‍ അപ്സ ഭാനു ഷിഫനാജാണ് (19) മരിച്ചത്.
ഗുല്‍സാർ ഭാനുവിനെ (45) കാർക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
താൻ പ്രണയിക്കുന്നയാളെ കാണാൻ ഉഡുപ്പിയിലേക്ക് പോകാനൊരുങ്ങിയ ഷിഫനാജിനെ മാതാവ് തടയുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കാർക്കള പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാല്‍, മണിപ്പാല്‍ കെ.എം.സി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു.