ബെംഗളൂരു : കോവിഡ് സാഹചര്യം കാരണം മാറ്റി വെച്ച പത്താം ക്ലാസ് പരീക്ഷ 2 ദിവസങ്ങളിലായി നടത്താനുള്ള ബോർഡ് തീരുമാനം സർക്കാർ അംഗീകരിച്ചു.8.76 ലക്ഷം വിദ്യാർത്ഥികൾ ഭാഗമാവുന്ന പരീക്ഷയിൽ ആരെയും തോൽപ്പിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശമുണ്ട്. എല്ലാവർക്കും ഗ്രേഡ് നിശ്ചയിക്കും.
90-100% മാർക്ക് ഉള്ളവർക്ക് എ പ്ലസ്,80-89% എ,60-79 % ബി,35-59 % സി എന്നിങ്ങനെയാണ് ഗ്രേഡ്.വിവിധ വിഷയങ്ങളിൽ ഉള്ള ചോദ്യങ്ങൾ ഓരോ ദിവസവും പരീക്ഷയിൽ ഉൾപ്പെടുത്തും ഇന്റേണൽ മാർക്ക് ഉൾപ്പെടെ ആകെ മാർക്ക് 625 ആയിരിക്കും.
രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നര വരെ മൂന്ന് മണിക്കൂർ പരീക്ഷയിൽ കോവിഡ് ചട്ടം കൃത്യമായി പാലിക്കും.പരീക്ഷാ ജോലിയിൽ ഏർപ്പെടുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും എസ്.എസ്.എൽ.സി ബോർഡ് ഫണ്ടിൽ നിന്നും സൗജന്യമായി എൻ.95 മാസ്കുകൾ നൽകും.
പ്രൈമറി, ഹൈസ്കൂൾ, പി.യു.കോളേജുകൾ അടക്കം 6000 കേന്ദ്രങ്ങൾ സജ്ജീകരിക്കും.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ വീടിനോടോ ഹോസ്റ്റലിനോടോ ചേർന്നുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സൗകര്യമുണ്ടാവും.