കല്ലട്ക: കൂട്ടുകാരുമായി കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്നു വീണ പത്തുവയസ്സുകാരന് ദാരുണാന്ത്യം.കര്‍ണാടകയിലെ കല്ലട്കയ്ക്കു സമീപമാണ് സംഭവം. കല്ലട്ക സ്വദേശി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാഹില്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സാഹിലും കൂട്ടുകാരും ഗോല്‍ത്തമജലുവിലെ സിറ്റി പ്ലാസ റെസിഡന്‍സിയുടെ മൂന്നാം നിലയില്‍ കളിക്കവെയാണ് അപകടമുണ്ടായത്. സീറ്റ്ഹൗസിന്റെ കൈവരിയില്‍ നിന്ന് കാല്‍വഴുതി സാഹില്‍ നിലത്തേക്ക് വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സാഹിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ദവാള്‍ സിറ്റി പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
KERALA UPDATE : സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഓൺലൈനായി എങ്ങനെ പരാതി സമർപ്പിക്കാം.. ?
സ്ത്രീധനത്തിന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഓൺലൈനായി പരാതി സമർപ്പിക്കാം. wcd.kerala.gov.in/dowry ഈ ലിങ്ക് ഓപ്പൺ ചെയ്ത് പരാതി സമർപ്പിക്കാവുന്നതാണ്.
കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു സംരംഭമാണ് ഈ പോർട്ടൽ. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം Dowry Prohibition Officer/ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
പോലീസിന്റെയും, നിയമവിദഗ്ധരുടെയും ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന ‘കാതോര്‍ത്ത്’ പദ്ധതി മുഖേനെ അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.ഹെല്പ് ലൈൻ നമ്പർ: 181