
ബെംഗളുരു കോവിഡ് വ്യാപനത്തിനിടെ വിദ്യാർഥികളെ അയയ്ക്കുന്നതിൽ രക്ഷിതാക്കൾ ആശങ്ക പങ്കിടുമ്പോഴും 10 മുതൽ 12 വരെയുള്ള റഗുലർ ക്ലാസ് തുടരാൻ നിർദേശിച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ്. 15-18 വയസ്സുവരെയുള്ള കൗമാരക്കാരുടെ കോവിഡ് കുത്തിവയപ് യജ്ഞം ഊർജിതമാക്കാനായി സംസ്ഥാനത്തെ സ്കൂളുകൾ പരമാവധി തുറക്കണമെന്ന നിലപാടാണ് സർക്കാരിന്റേത്. അതേസമയം ബെംഗളൂരു നഗരജില്ലയിൽ 9 വരെയുള്ള സ്കൂൾ ക്ലാസുകൾക്കും മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ ഒഴിച്ചുള്ള കോളജുകൾക്കും റഗുലർ ക്ലാസ് 19 വരെ റദ്ദാക്കിയി ട്ടുണ്ട്.