ബംഗളുരുവില്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 1.03 കോടി രൂപയുമായി യുവാവ് മുങ്ങി.ഉത്തര കന്നട സ്വദേശി രാജേഷ് മേസ്തയാണ് പണവുമായി കടന്നത്.ബാങ്കുകളില്‍നിന്ന് പണം സ്വീകരിച്ച് എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കരാറെടുത്ത സെക്യുര്‍ വാല്യു ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരനാണ് ഇയാള്‍.ഡിസംബര്‍ 28ന് ബി.ടി.എം. ലേഔട്ട്, കോറമംഗല, ബെന്നാര്‍ഘട്ട റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കാന്‍ ഇയാളെ ചുമതലപ്പെടുത്തിയിരുന്നു.
ഇതില്‍നിന്ന് 1.03 കോടി രൂപ ഇയാള്‍ മോഷ്ടിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ രാജേഷ് ഓഫിസില്‍ വരാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.ഇതോടെ സംശയംതോന്നി എ.ടി.എമ്മുകളില്‍ നിക്ഷേപിച്ച പണത്തിന്റെ കണക്ക് നോക്കിയപ്പോള്‍ 1.03 കോടി രൂപ നിക്ഷേപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ രാജേഷിനെതിരേ സ്വകാര്യ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ മടിവാള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തിയേറ്റര്‍ റിവ്യുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും; നീക്കവുമായി സിനിമാ സംഘടനകള്‍
കൊച്ചി: തിയേറ്റര്‍ റിവ്യൂകള്‍ക്ക് നിയന്ത്രണ മേല്‍പ്പെടുത്താല്‍ ആലോചിച്ച് നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്‍.ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. സിനിമ ഒ.ടി.ടിക്ക് വിടുന്ന കാലാവധി വീണ്ടും 42 ദിവസമാക്കി ഉയര്‍ത്തുന്നതും ചര്‍ച്ച ചെയ്യും.സിനിമകളുടെ ഇടവേള സമയത്തെ റിവ്യൂകള്‍ പൂര്‍ണമായും വിലക്കാന്‍ ആലോചിച്ച് നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്‍. ഇരു സംഘടനകളും ഇന്ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.
സിനിമ മുഴുവനായും പ്രദര്‍ശിപ്പിക്കും മുമ്ബുള്ള റിവ്യൂകള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് ഇരു സംഘടനകളുടെയും നിലപാട്.തിയേറ്റര്‍ റിലീസ് ചെയ്ത സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നത് 42 ദിവസമാക്കി ഉയര്‍ത്തുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിലവില്‍ ഇത് 30 ദിവസമാണ്. 42 ദിവസമെന്നുള്ളത് കൊറോണ സമയത്ത് സീറ്റിങ്ങ് കപ്പാസിറ്റി 50 ശതമാനമാക്കി കുറച്ചപ്പോഴാണ് 30 ദിവസമാക്കി ചുരുക്കിയത്. നിലവില്‍ സീറ്റിങ്ങ് കപ്പാസിറ്റി നൂറു ശതമാനമായതിനാല്‍ വീണ്ടും 42 ദിവസമാക്കണമെന്നുളളതാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിലപാട്.
കൊച്ചി ഫിലിം ചേമ്ബറില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ സിനിമാ മേഖലയിലെ മറ്റു വിഷയങ്ങളും ചര്‍ച്ചയാകും.