Home Featured ദിവസവും അകത്താക്കുന്നത് 7 മുതല്‍ 8 ലിറ്റര്‍ വരെ എഞ്ചിൻ ഓയില്‍ ; 30 വര്‍ഷമായി എനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഇല്ല,കർണാടകയിലെ ഓയിൽ കുമാറിനെ കുറിച് അറിയാം

ദിവസവും അകത്താക്കുന്നത് 7 മുതല്‍ 8 ലിറ്റര്‍ വരെ എഞ്ചിൻ ഓയില്‍ ; 30 വര്‍ഷമായി എനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഇല്ല,കർണാടകയിലെ ഓയിൽ കുമാറിനെ കുറിച് അറിയാം

by admin

കർണാടകയില്‍ നിന്നുള്ള ഒരാള്‍ തന്റെ അസാധാരണമായ ഭക്ഷണശീലങ്ങള്‍ തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുന്നത്.അരിയോ ചപ്പാത്തിയോ പോലുള്ള പതിവ് ഭക്ഷണം കഴിക്കുന്നതിനുപകരം, അദ്ദേഹം എഞ്ചിൻ ഓയില്‍ കഴിച്ചാണ് ജീവിക്കുന്നത്. അതെ, കേട്ടത് സത്യമാണ് കേട്ടോ…പതിറ്റാണ്ടുകളായി തുടരുന്ന അദ്ദേഹത്തിന്റെ ഈ ശീലമാണ് വൈറലായത്. 30 വർഷത്തിലേറെയായി അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തില്‍ എഞ്ചിൻ ഓയില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം.കർണാടകയിലെ ശിവമോഗ ജില്ലയിലാണ് വെറൈറ്റി മനുഷ്യനായ കുമാറുള്ളത്.

എഞ്ചിൻ ഓയില്‍ മാത്രമാണ് ആ മനുഷ്യൻ കുടിക്കുന്നതെന്ന് യുവാക്കള്‍ പറയുന്നു. പലരും ഇയാളെ ‘ഓയില്‍ കുമാറെന്നാണ്’ വിളിക്കുന്നത്. ദിവസവും ഏഴ് മുതല്‍ എട്ട് ലിറ്റർ എഞ്ചിൻ ഓയിലാണ് ഇയാള്‍ കുടിക്കുന്നത്. ഇതുകൂടാതെ ദിവസവും ചായയും കുടിക്കാറുണ്ട്.എഞ്ചിൻ ഓയില്‍ ശരീരത്തിന് നല്ലതല്ലെന്നും യുവാക്കള്‍ പറയുന്നു. വീഡിയോയില്‍ പലരും കുമാറിന് ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ അയാള്‍ ഭക്ഷണം വേണ്ടെന്ന് പറയുകയും പകരം എഞ്ചിൻ ഓയില്‍ കുടിക്കുന്നതും കാണാം. കുമാറിന് ഇതുവരെയായിട്ടും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും യുവാക്കള്‍ വീഡിയോയില്‍ പറയുന്നു.

ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടാകാത്തതെന്നാണ് കുമാർ പറയുന്നത്. ഭഗവാന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് എഞ്ചിൻ ഓയില്‍ കുടിച്ച്‌ ജീവൻ നിലനിർത്താൻ സാധിക്കില്ലായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.പ്രെട്രോളിയം ഉല്‍പ്പന്നമായ എഞ്ചിൻ ഓയില്‍ മനുഷ്യശരീരത്തിന് ഗുണം ചെയ്യുന്നതല്ല. എണ്ണ വായില്‍, തൊണ്ടയില്‍, ആമാശയത്തില്‍ പൊള്ളലിന് കാരണമാകും. ഇത് ഛർദ്ദി, ചിലപ്പോള്‍ രക്തവും ആന്തരിക രക്തസ്രാവവും ഉണ്ടാകാം. തുടർച്ചയായി കഴിക്കുന്നത് ദഹനനാളത്തില്‍ അള്‍സർ, ദ്വാരങ്ങള്‍ അല്ലെങ്കില്‍ വിട്ടുമാറാത്ത അണുബാധയ്ക്ക് കാരണമാകും. തലകറക്കം, തലവേദന, ആശയക്കുഴപ്പം അല്ലെങ്കില്‍ അപസ്മാരം എന്നിവയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ന്യൂമോണൈറ്റിസ്, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group