Home Featured യുവാക്ക‌ളിലെ ഹൃദയസ്‌തംഭനം മൂലമുള്ള മരണനിരക്ക് : അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക

യുവാക്ക‌ളിലെ ഹൃദയസ്‌തംഭനം മൂലമുള്ള മരണനിരക്ക് : അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക

by admin

ഹൃദയസ്‌തംഭനം മൂലമുള്ള മരണനിരക്ക് യുവാക്കളിൽ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദഗ്‌ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയസ്‌തംഭനം മൂലമുള്ള മരണവും ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും കർണാടകയിലെ യുവാക്കളിൽ വർധിക്കുന്നെന്ന വിലയിരുത്തലിലാണ് നീക്കം.കോവിഡ് രോഗബാധയോ വാക്സീൻ പാർശ്വഫലങ്ങളോ ആണോ ഇത്തരത്തിലൊരു പ്രത്യേക സാഹചര്യത്തിനു കാരണമെന്ന സംശയവും പലയിടത്തുനിന്നായി ഉയരുന്നുണ്ട്. വിഷയത്തിൽ കൃത്യമായ പഠനവും ഗവേഷണവും നടത്തി റിപ്പോർട്ടും നിർദേശവും ഉൾപ്പെടെ സമർപ്പിക്കാൻ വിദഗ്ധ സംഘത്തിനു നിർദേശം നൽകി.

മുതിർന്ന മാധ്യമപ്രവർത്തകൻ രാജാറാം തല്ലൂർ മുഖ്യമന്ത്രിക്കയച്ച ഒരു ഇമെയിലാണ് ഇത്തരമൊരു അന്വേഷണത്തിലേക്കും പഠനത്തിലേക്കും സംസ്ഥാനത്തെ കൊണ്ടെത്തിച്ചത്. യുവാക്കളിലുണ്ടാകുന്ന ഹൃദയസ്ത‌ംഭനവും മരണവും സാമൂഹിക സാമ്പത്തികാവസ്‌ഥയുടെ താളം തെറ്റിക്കുന്നതാണെന്ന് രാജാറാം ചൂണ്ടിക്കാട്ടുന്നു.കോവിഡുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പൊതുജനങ്ങൾക്കിടെയിൽ വർധിക്കുന്നുണ്ട്, ഇന്നത്തെ യുവാക്കളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കോവിഡുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും രാജാറാം പറയുന്നു. വിദഗ്‌ധ സമിതിയുടെ അന്വേഷണം കൃത്യമായി പരിശോധിക്കാനും ആവശ്യംവേണ്ട നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും നിർദേശം നൽകി.

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തു; യുവതിയെ പരസ്യമായി മര്‍ദിച്ച കാമുകൻ അറസ്റ്റില്‍‌

പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്‍റെ പേരില്‍ യുവതിയെ പരസ്യമായി മർദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ് (20) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതിയുമായി 2 വർഷത്തോളമായി പ്രതി പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച വഴക്കിനെ തുടർന്ന് ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച്‌ പരുക്കേല്‍പ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ 17,000 രൂപയുടെ നഷ്ടം ഉണ്ടായതായും മാനഹാനിയുണ്ടായതായും പരിക്കേറ്റതായുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group