ബെംഗളൂരു : കർണാടകത്തിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്.കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ച ഒഴിവിൽ മത്സരിക്കാനിറങ്ങിയ മകൻ നിഖിൽ കുമാരസ്വാമിയും മുൻമന്ത്രി സി.പി. യോഗേശ്വറും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന ചന്നപട്ടണ മണ്ഡലത്തിൽ 88.80 ശതമാനംപേർ വോട്ടുചെയ്തു.2023 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമാരസ്വാമി മത്സരിച്ചപ്പോഴത്തേക്കാൾ പോളിങ് ഉയർന്നു. 85.86 ശതമാനമായിരുന്നു അന്ന് പോളിങ്.
ജെ.ഡി.എസിൻ്റെ യുവനേതാവായ നിഖിൽ രണ്ടുതവണത്തെ തോൽവിക്കുശേഷം മൂന്നാമതും ഭാഗ്യം പരീക്ഷിക്കാനിറങ്ങിയതാണ് ചന്നപട്ടണയിൽ. കുമാരസ്വാമി കഴിഞ്ഞതവണ വിജയിച്ച മണ്ഡലമാണ്.ബി.ജെ.പി. സ്ഥാനാർഥിയായി കുമാരസ്വാമിയെ നേരിട്ട സി.പി. യോഗേശ്വറാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർഥിയായി നിഖിലിനോട് ഏറ്റുമുട്ടിയത്.തന്ത്രങ്ങളുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് സി.പി. യോഗേശ്വറിന്റെ പിന്നിലുണ്ടായിരുന്നത്.ബി.ജെ.പി.യുടെ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെ മത്സരിക്കാനിറങ്ങിയ ഷിഗാവിൽ 80.48 ശതമാനം പേർ വോട്ടുചെയ്.
കഴിഞ്ഞവർഷം ബസവരാജ് ബൊമ്മെ മത്സരിക്കുമ്പോൾ 80.46 ശതമാനം പേർ വോട്ടുചെയ്തിരുന്നു.കഴിഞ്ഞവർഷം ബൊമ്മെയെ നേരിട്ട കോൺഗ്രസിലെ യാസിർ അഹമ്മദ് ഖാൻ ആണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി.സന്ദൂർ മണ്ഡലത്തിൽ 76.24 ശതമാനംപേ വോട്ടുചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77.39 ശതമാനമായിരുന്നു പോളിങ്.കോൺഗ്രസിൻ്റെ ഇ. തുക്കാറാം വിജയിച്ച മണ്ഡലത്തിൽ ഇത്തവണ തുക്കാറാമിന്റെ ഭാര്യ അന്നപൂർണയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബംഗാരു ഹനുമന്ത് ആയിരുന്നു ബി.ജെ.പി. സ്ഥാനാർഥി.
സൈബര്‍ തട്ടിപ്പിന് പൊലീസ് യൂണിഫോമില്‍ വിളിച്ച യുവാവ് വീണത് ഉഗ്രന്‍ കെണിയില്‍
മുംബയ് പൊലീസിലെ ഓഫീസറെന്ന പേരില്‍ സൈബര്‍ തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊളിച്ചടുക്കി. പൊലീസ് യൂണിഫോമില്‍ ക്യാമറ നേരെ വയ്ക്കാന്‍ ആവശ്യപ്പെട്ട് മുംബയില്‍ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂര്‍ പൊലീസ് സൈബര്‍ സെല്‍ എസ്.ഐ ഫിസ്റ്റോ ടി.ഡിയെയാണ്.എവിടെയാണെന്നും ക്യാമറ നേരെയാക്കി വയ്ക്കണം എന്നും ആവശ്യപ്പെടുന്ന യുവാവിനോട് എസ്.ഐ തന്റെ ഫോണിലെ ക്യാമറ ശരിയല്ല എന്ന് പറഞ്ഞ ശേഷം അതിവേഗം തന്റെ മുഖം കാണിച്ചു.
ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച യുവാവിനോട് തൃശൂര്‍ സൈബര്‍ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ തൃശൂര്‍ സിറ്റി പൊലീസിന്റെ ഇന്‍സ്റ്റ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തപ്പോള്‍ നിരവധി നല്ല കമന്റുകളാണ് ലഭിച്ചത്. കടുവയെ പിടിച്ച കിടുവ,? യേ കാം ഛോട്ദോ ഭായ്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്ബരിക്കുന്നോ,? തീപ്പെട്ടിയില്ല പകരം തീയിരിക്കട്ടെ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മലയാളികള്‍ പോസ്റ്റില്‍ കുറിച്ചത്.
കോള്‍ വഴി ആദ്യം ഒരു സൈബര്‍ പരാതിയുണ്ടെന്നും വൈകാതെ വീഡിയോ കോള്‍ വഴി ഉന്നത പൊലീസുദ്യോഗസ്ഥന്‍ വിളിക്കും എന്നും അറിയിക്കും. ശേഷം വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്നതാണ് ഇവരുടെ തട്ടിപ്പുരീതി. ഇത്തരം കോളുകള്‍ അവഗണിക്കണമെന്നതാണ് പൊലീസ് നല്‍കുന്ന നിര്‍ദ്ദേശം.