ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വാവ്ബലി ശനിയാഴ്ച പുലർച്ചെ 4.30-ന് മത്തിക്കരെ ജെ.പി. പാർക്കിന് സമീപത്തെ മുത്യാലമ്മ നഗറിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് മുന്നിൽ നടക്കും. മങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 8088312532, 9972449727.
കെ.എൻ.എസ്.എസ്. വാവുബലി
: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന പിതൃതർപ്പണം ശനിയാഴ്ച പുലർച്ചെ മൂന്നിന് ആരംഭിക്കും. ചടങ്ങുകൾക്ക് ചേർത്തല പുല്ലേരി ഇല്ലം ശ്രീകുമാർ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും കർമങ്ങൾക്കാവശ്യമായ സാമഗ്രികൾ തീർഥക്കരയിൽനിന്ന് ലഭിക്കും. ബലിതർപ്പണത്തിനുശേഷം പ്രഭാതഭക്ഷണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
തർപ്പണത്തിനുള്ള കൂപ്പണുകൾ കെ.എൻ.എസ്.എസിന്റെ എല്ലാ കരയോഗം ഓഫീസിൽനിന്നും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽനിന്നും തീർഥക്കരയിൽ രാവിലെമുതലും ലഭിക്കുന്നതാണ്. ഫോൺ: 9449653222, 9448486802, 9448771531. ബൊമ്മനഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സിംഗസാന്ദ്ര തടാകക്കരയിൽ മൂന്നിന് രാവിലെ അഞ്ചുമുതൽ പിതൃതർപ്പണപൂജകൾ ആരംഭിക്കും: ഫോൺ: 9108012373.
നായർസേവാ സംഘ് കർണാടക വാവുബലി
: നായർസേവാ സംഘ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിയും പിതൃ തർപ്പണവും ശനിയാഴ്ച പുലർച്ചെ 3.30 മുതൽ രാവിലെ ഒൻപത് വരെ അൾസൂർ തടാകത്തിനോട് ചേർന്ന കല്യാണി തീർഥത്തിൽ നടത്തും.
പാലക്കാട് മാത്തൂർ മന ജയറാം ശർമ മുഖ്യകാർമികത്വം വഹിക്കും. ആവശ്യമായ പൂജാ സാധനങ്ങളും തർപ്പണത്തിനുശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പ്രവേശന കൂപ്പണുകൾ നായർ സേവാ സംഘ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും അന്നേദിവസം പുലർച്ചെ മുതൽ അൾസൂർ തടാകത്തിനോട് ചേർന്നകൗണ്ടറിൽനിന്ന് ലഭിക്കും. ഫോൺ: 9342936708, 9008553751.
യദിയൂർ വൈദികകേന്ദ്രം വാവുബലി
: ജയനഗർ യദിയൂർ തടാകസമീപം യദിയൂർ വൈദികകേന്ദ്രത്തിൽ ശനിയാഴ്ച പുലർച്ചെ നാലിന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന്, പിണ്ഡനിമഞ്ജന പുണ്യക്കുളത്തിൽ ഗംഗാപൂജ നടത്തും. 4.30-ന് 100 പേരടങ്ങുന്ന ആദ്യബാച്ചിന്റെ തർപ്പണം ആരംഭിക്കും.
മനോജ് വിശ്വനാഥ പൂജാരി മുഖ്യകാർമികത്വവും ഷിജിൽ ശാന്തി സഹകാർമികത്വവും വഹിക്കും. പിതൃനമസ്കാരം, കൂട്ടനമസ്കാരം, തിലഹവനം, ഗണപതിഹോമം, അന്നദാനം, ഭക്ഷ്യധാന്യ കിറ്റ് വിതരണം എന്നീവഴിപാടുകൾ നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ: 9341240876,
പാലക്കാടൻ കൂട്ടായ്മ കർക്കടക വാവുബലി
: പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കടക വാവുബലി ശനിയാഴ്ച പുലർച്ചെ മൂന്നിന് ഹൊരമാവ് അഗര തടാകത്തിനരികിലെ കല്യാണി തീരത്തു നടക്കും.
ഗണപതിഹോമം, ഗംഗപൂജ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് തേവർമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പിതൃതർപ്പണം നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും. തിരുവല്ലം പരശുരാമ ക്ഷേത്രാചാരവിധിപ്രകാരമായിരിക്കും പിതൃ തർപ്പണ ക്രിയകൾ. കർമങ്ങൾ ചെയ്യാനുള്ള പൂജാസാമഗ്രികളും പ്രഭാത ഭക്ഷണവും ലഭിക്കും. ഫോൺ: 9742577605, 8861086416.