കരിക്കിലൂടെ ശ്രദ്ധേയനായ ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസൻ ആണ് ഭാവി വധു. കരിക്കിലെ മറ്റ് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ജീവനും റിയയ്ക്കും ആശംസകള്‍ നേരുന്നത്.
അങ്ങനെ ഗോപി ചേട്ടനും പെണ്ണ് കെട്ടി, എന്നാണ് വിവാഹം എന്നൊക്കെയാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ജീവനും വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കരിക്ക് നിർമിച്ച നിരവധി വെബ് സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ജീവൻ. കരിക്കിൻ്റെ വെബ് സീരിസിന് പുറമേ നിരവധി മ്യൂസിക് ആല്‍ബങ്ങളിലും ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.