കൊച്ചി: കരിക്ക് വെബ് സീരിസുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സ്നേഹ ബാബു വിവാഹിതയാകുന്നു. ഛായഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. നേരത്തെ കരിക്കിന്‍റെ തന്നെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരിസിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അഖിലായിരുന്നു, അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാർത്ത സ്നേഹ സ്ഥിരീകരിച്ചത്. ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദിയെന്നാണ് സ്നേഹയുടെ കുറിപ്പ്. ഈ സീരിസിന്‍റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്.
സാമര്‍ത്ഥ്യശാസ്ത്രത്തില്‍ പ്രധാന വേഷത്തില്‍ സ്നേഹ എത്തയിരുന്നു. എന്തായാലും സ്നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിയില്‍ കരിക്ക് ഫാമിലിയിലെ അംഗങ്ങള്‍ തന്നെ ആശംസയുമായി എത്തിയിട്ടുണ്ട്. അര്‍ജുന്‍ രത്തന്‍, ശബരീഷ്, നീലിന്‍ സാന്‍ഡ്ര തുടങ്ങിയവര്‍ എല്ലാം ആശംസയുമായി എത്തിയിട്ടുണ്ട്. കരിക്കിന്‍റെ വന്‍ ഹിറ്റായ സീരിസുകളില്‍ എല്ലാം സ്നേഹ ബാബു പങ്കാളിയായിട്ടുണ്ട്. പ്ലസ് ടുവില്‍ അടക്കം സ്നേഹയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും സ്നേഹ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. ടിക്ടോക് കാലത്ത് സജീവമായിരുന്ന സ്നേഹ അതുവഴിയാണ് കരിക്ക് സീരിസില്‍ എത്തിയത്.
പേര് വിവാദത്തിനിടെ ഓഗസ്റ്റ് പത്തിന് തിയറ്ററിലെത്തുക രണ്ട് “ജയിലര്‍’ സിനിമകള്‍
ഓഗസ്റ്റ് പത്തിന് തിയറ്ററുകളില്‍ റിലീസിനെത്തുക രണ്ട് ജയിലര്‍ സിനിമകള്‍. ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവുമാണ് ഒരേ പേരില്‍ ഒരേ ദിവസം തിയറ്ററിലെത്തുന്നത്.
രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ജയിലര്‍ എന്നാണ്.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ജയിലര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പേര് വിവാദം തുടരുന്നതിനിടയിലാണ് രണ്ട് ചിത്രങ്ങളും ഒരേ ദിവസം തന്നെ റിലീസ് ചെയ്യുന്നത്. ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന് മലയാള ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ല എന്നാണ് സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഓഗസ്റ്റ് രണ്ടിന് കോടതി പരിഗണിക്കും.
തമിഴില്‍ രജനികാന്ത് ജയിലര്‍ ആയി എത്തുമ്ബോള്‍ മലയാളത്തില്‍ ധ്യാന്‍ ആണ് ജയിലറുടെ വേഷത്തിലെത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്‍റെ ഓട്ടവുമാണ് മലയാള ചിത്രം ജയിലര്‍ പറയുന്നത്.
ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോള്‍ഡൻ വില്ലേജിന്‍റെ ബാനറില്‍ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.