ബെംഗളൂരു : കോവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ധാക്കിയ രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു ,മുൻകാല മാർക്കുകൾ പരിഗണിച്ചുള്ള മൂല്യ നിര്ണയമായിരുന്നു .എസ്.എസ്.എൽ.സി പരീക്ഷയിലും ഒന്നാം വർഷ പി.യു പരീക്ഷയിലും ലഭിച്ച മാർക്ക് കണക്കായിയാണ് രണ്ടാം വർഷ പി യു വിന്റെ മാർക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. മാർക്ക് ലിസ്റ്റുകളുടെ ഔദ്യോഗിക പ്രകാശനം വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ നടത്തി. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും തുടർ പഠധത്തിന് അർഹത നേടിയിട്ടുണ്ട്. 6, 66,497 വിദ്വാർഥികളാണ് ഇത്തവണ രണ്ടാം വർഷ പി.യു പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്.
2239 വിദ്യാർഥികൾക്ക് 600-ൽ 600 മാർക്ക് ലഭിച്ചു. 95628 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 3,55,078 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസും 1,47,055 വിദ്യാർഥികൾ സെക്കൻഡ് ക്ലാസും നേടി.
കോവിഡ സാഹചര്യത്തിൽ പരീക്ഷ ഒഴിവാക്കിയതിനാൽ രണ്ടാം വർഷ പി.യു പരീക്ഷകൾ സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിർദേശമനുസരിച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്കിന്റെ 45 ശതമാനവും സാം വർഷ പി.യു സി പരീക്ഷയുടെ മാർക്കിന്റെ 45 ശതമാനവും രണ്ടാം വർഷ പി.യു തുടർമൂല്യനിർണയ മാർക്കിന്റെ പത്തു ശതമാനം എന്നിവ ചേർത്താണ് മാർക്കുകൾ നിശ്ചയിച്ചത്.
മാർക്കിൽ തൃപ്തരല്ലാത്തവർക്ക് ഓഗസ്റ്റിൽ പ്രത്യേക പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 19 നും സെപ്തംബർ മൂന്നിനും ഇടയിലാണ് പരീക്ഷയെന്നും ജൂലൈ 30 വരെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.