ബെംഗളൂരു : വനിതകൾക്കുപിന്നാലെ കർണാടകത്തിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കർണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാർഥികൾക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. കെപിഎസ് സ്കൂളുകളിലെ എൽകെജി മുതൽ പ്രീയൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രാസൗകര്യം നൽകാൻ സർക്കാർ തീരുമാനിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.കന്നഡയിലും ഇംഗ്ലീഷ് മീഡിയത്തിലും പഠനംനടത്തുന്ന 308 കെപിഎസ് സ്കൂളുകൾ നിലവിൽ സംസ്ഥാനത്തുണ്ട്.
വനിതകൾക്ക് സർക്കാർബസുകളിൽ യാത്ര സൗജന്യമായതിനാൽ ഈ സ്കൂളുകളിലെ വിദ്യാർഥിനികളെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിവരില്ല.ആൺകുട്ടികൾക്കുമാത്രം സൗജന്യയാത്ര അനുവദിച്ചാൽ മതിയാകും. കെപിഎസ് വിദ്യാർഥികൾക്ക് സൗജന്യയാത്ര ഒരുക്കാനുള്ള നിർദേശം വന്നിട്ടുണ്ടെന്നും എന്നാൽ, അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.
വനിതകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ഇതുവരെ 500 കോടിയോളം യാത്രാടിക്കറ്റുകൾ നൽകിയിട്ടുണ്ട്. ഇതിനായി 12,600 കോടിയോളം രൂപയും ചെലവായിട്ടുണ്ട്. ഇതിനൊപ്പമാണ് കെപിഎസ് വിദ്യാർഥികൾക്കുകൂടി സൗജന്യയാത്ര അനുവദിക്കുന്നത്. നിലവിൽ ഒരു കെപിഎസിൽ 2000-ത്തിൽപ്പരം വിദ്യാർഥികളുണ്ട്. ഇതിൽ പകുതി ആൺകുട്ടികളാണെന്ന് കണക്കാക്കിയാൽ മൂന്നുലക്ഷത്തിലേറെ വിദ്യാർഥികൾക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും
ഇന്ധന സ്വിച്ച് ഓഫ് ചെയ്യാനാകുക മനുഷ്യനുമാത്രം, പൈലറ്റ് അത് ചെയ്തില്ലെങ്കില്‍ മറ്റാര്? എല്ലാം ബോധപൂര്‍വം?
അഹമ്മദാബാദില്‍ വിമാനം തകർന്ന് ഒരു മാസം പിന്നിടുന്നു. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തി, പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയുമേറെ.വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനസ്വിച്ചുകള്‍ ഓഫായിരുന്നുവെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലാണ് ഇപ്പോള്‍ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിലേക്കുനയിച്ച കാരണങ്ങളെക്കുറിച്ച് വിദഗ്ധർക്ക് പല അഭിപ്രായങ്ങളാണ്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) വിശദ അന്വേഷണത്തില്‍മാത്രമേ സംഭവിച്ചതില്‍ വ്യക്തതവരൂ.അപകടത്തില്‍പ്പെട്ട എയർഇന്ത്യ ബോയിങ് 787-8 വിമാനം സാങ്കേതിക പരിശോധനകളില്‍ സുരക്ഷിതമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. 2013-ലാണ് വിമാനം നിർമിച്ചത്. 2025 മേയില്‍ എയർവർത്തിനെസ് റിവ്യു സർട്ടിഫിക്കറ്റ് (എആർസി) നേടിയ വിമാനത്തിന് അടുത്ത മേയ് വരെ സർട്ടിഫിക്കറ്റ് കാലാവധിയുണ്ടായിരുന്നു. കഴിഞ്ഞ മേയ് ഒന്നിന് ഒരു എഞ്ചിനും മാർച്ച് 26ന് മറ്റൊരു എഞ്ചിനും മാറ്റി സ്ഥാപിച്ചിരുന്നു. എന്നിട്ടും വിമാനത്തിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യം ബാക്കി.
അപകടത്തില്‍ തകർന്നുകിടന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങള്‍ അമേരിക്കൻ ഏജൻസിയുടെ സഹായത്തോടെയാണ് ഡീക്കോഡ് ചെയ്തതെന്ന് എഎഐബി പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തകരാറിലായ റെക്കോഡറുകളില്‍നിന്ന് വിവരങ്ങളെടുക്കാൻ അമേരിക്കയുടെ എൻടിഎസ്ബി വിദഗ്ധ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിച്ചതായാണ് റിപ്പോർട്ടില്‍ പറയുന്നത്. ജൂണ്‍ 23-നാണ് ഈ ഉപകരണമെത്തിച്ചത്. വിമാനത്തിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന മുന്നിലെയും പിന്നിലെയും എൻഹാൻസ്ഡ് എയർബോണ്‍ ഫ്ളൈറ്റ് റെക്കോഡറുകള്‍ (ഇഎഎഫ്‌ആർ) ജൂണ്‍ 13-നും 16-നുമാണ് അപകടസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെടുത്തത്. ഇവ ജൂണ്‍ 24-ന് അഹമ്മദാബാദില്‍നിന്ന് ഡല്‍ഹിയിലെ എഎഐബി കേന്ദ്രത്തിലെത്തിച്ചു.
അവിടെയാണ് യുഎസ് ഉപകരണമുപയോഗിച്ചുള്ള പ്രാഥമിക പരിശോധന നടത്തിയത്. വിമാന ഡേറ്റാ പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹിയില്‍ എഎഐബി പുതിയ ലാബ് തുറന്നത്.