Home Featured ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചാല്‍ പിഴത്തുക അവകാശിയില്‍നിന്ന് ഈടാക്കാം;കര്‍ണാടക ഹൈക്കോടതി

ശിക്ഷിക്കപ്പെട്ടയാള്‍ മരിച്ചാല്‍ പിഴത്തുക അവകാശിയില്‍നിന്ന് ഈടാക്കാം;കര്‍ണാടക ഹൈക്കോടതി

by admin

ബംഗളൂരു: കേസില്‍ പിഴശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ മരിച്ചാല്‍ അയാളുടെ വസ്തുവില്‍നിന്നോ പിന്തുടര്‍ച്ചാവകാശിയില്‍നിന്നോ തുക ഈടാക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. മരിച്ചയാളുടെ വസ്തുവില്‍നിന്നോ അതു കൈവശം വയ്ക്കുന്ന അവകാശിയില്‍നിന്നോ തുക ഈടാക്കാനാണ് ജസ്റ്റിസ് ശിവശങ്കര്‍ അമരാണ്ണവരുടെ ഉത്തരവ്.

ഹാസനിലെ തോട്ടിലെ ഗൗഡ എന്നയാള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗൗഡയ്ക്ക് ഹാസന്‍ അഡീഷണല്‍ സെഷന്‍സ് കോടതി 29,204 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഇലക്‌ട്രിസിറ്റി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ.

സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഗൗഡ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വാദം നടന്നുകൊണ്ടിരിക്കെ ഗൗഡ മരിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്‍ മരിച്ചതായും ബന്ധുക്കളോ അവകാശികളോ കേസ് നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് അവകാശികളില്‍ നിന്നു പിഴത്തുക ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഹാളില്‍ പെണ്‍കുട്ടികള്‍ മാത്രം; പരീക്ഷയെഴുതാന്‍ വന്ന പ്ലസ് ടുക്കാരന്‍ ബോധംകെട്ടു വീണു

പട്‌ന: ഒട്ടും പ്രതീക്ഷിക്കാതെ എതിര്‍ലിംഗത്തില്‍ പെട്ട ഒരു വലിയ സംഘത്തിനുള്ളില്‍ ഒറ്റക്കായിപ്പോയാല്‍ നിങ്ങള്‍ എന്തു ചെയ്യും. ഒന്ന് പരിഭ്രമിക്കില്ലേ…ഇവിടെയിതാ ഒരു പറ്റം പെണ്‍കുട്ടികള്‍ക്കിടയില്‍ ഒറ്റക്കായിപ്പോയ ഒരു പതിനേഴുകാരന്‍ ബോധം കെട്ട് വീണിരിക്കുകയാണ്. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ഥിക്കാണ് ഇത് സംഭവിച്ചത്.

പരീക്ഷ എഴുതാനായി ബ്രില്യന്റ് സ്‌കൂളിലെത്തിയതായിരുന്നു മണി ശങ്കര്‍. പരീക്ഷാ ഹാളിലേക്ക് കടന്നപ്പോള്‍ ഹാളില്‍ നിറയെ പെണ്‍കുട്ടികള്‍. ഒരാണ്‍കുട്ടി പോലുമില്ല. മണി ശങ്കര്‍ ആകെ അങ്കലാപ്പിലായി. ക്ലാസ് മുറിയില്‍ ബോധം കെട്ട് വീണു. പരിഭ്രമം മൂലമാണ് ബോധരഹിതനായതെന്ന് പിന്നീട് മണിയുടെ ആന്റി പ്രതികരിച്ചു. സംഭവം നടന്ന ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group