2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ബുട്ട ബൊമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക അനിഖ സുരേന്ദ്രന്‍ ആണ്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന്‍ മാത്യുവിന്‍റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്‍ജുന്‍ ദാസുമാണ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
നടന്‍ മുഹമ്മദ് മുസ്‍തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. കൊവിഡിനു തൊട്ടുമുന്‍പ് തിയറ്ററുകളിലെത്തിയ ചിത്രമാണ്. അതിനാല്‍ത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പ് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ പിന്നീട് നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ചിത്രം ട്രെന്‍ഡ് സൃഷ്ടിക്കുകയും ചെയ്‍തു. 2020ലെ ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയിരുന്ന ചിത്രം നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തിരുന്നു.
തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്പനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്പനി ആയിരുന്നു.
കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് കപ്പേള നിര്‍മ്മിച്ചത്. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആയിരുന്നു. സംഗീതം സുഷിന്‍ ശ്യാം. അതേസമയം ചിത്രത്തിന്‍റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകന്‍ ഗൌതം മേനോന്‍ ആണ്.
ഭര്‍ത്താവിനും മകനുമൊപ്പം കായകുളത്താണ് ഇപ്പോള്‍! ഉപ്പും മുളകും ഭവാനിയമ്മയെ തേടി സോഷ്യല്‍ മീഡിയ
മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്ബരയാണ് ഉപ്പും മുളകും. ഒരു പരമ്ബരയായിട്ട് പോലുമല്ല മലയാളികള്‍ ഉപ്പും മുളകിനെ കാണുന്നത്.
തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ കുടുംബം പോലെയാണ് ഉപ്പും മുളകും പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയേയും യൂത്തിനേയും സമീപകാലത്ത് ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു പരമ്ബരയുണ്ടാകില്ല. ബാലുവും നീലവും മക്കളുമൊക്കെ മലയാളികളെ സംബന്ധിച്ച് തങ്ങളുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ്.
അതിനാടകയീതയില്ലാത്ത സന്ദര്‍ഭങ്ങളുമൊക്കെയാണ് ഇത്രയും നാളായിട്ടും ഉപ്പും മുളകിനേയും പ്രേക്ഷകരുടെ പ്രിയ പരമ്ബരയാക്കുന്നത്. ഇടയ്ക്ക് ഒന്ന് നിര്‍ത്തിയെങ്കിലും പ്രേക്ഷകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനകള്‍ മൂലം പരമ്ബര വീണ്ടും ആരംഭിക്കുകയായിരുന്നു. തിരിച്ചുവരവിലും പരമ്ബരയെ ജനങ്ങള്‍ മനസറിഞ്ഞു തന്നെ സ്വീകരിച്ചു.
പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാതിരുന്നവരും പുതുമുഖങ്ങളുമായിരുന്നു ഉപ്പും മുളകിലേയും താരങ്ങള്‍. എന്നാല്‍ ഇന്ന് സിനിമാ താരങ്ങളേക്കാള്‍ ജനപ്രീയരാണ് ഉപ്പും മുളകിലേയും താരങ്ങള്‍. ഓരോ താരത്തേയും കഥാപാത്രങ്ങളായി കണ്ട് സ്‌നേഹിക്കുകയാണ് മലയാളികള്‍. ഇതിനിടെ പരമ്ബരയില്‍ നിന്നും ഇടയ്ക്ക് ചില താരങ്ങള്‍ പിന്മാറുകയുണ്ടായിട്ടുണ്ട്.
എന്നാല്‍ രണ്ടാം വരവില്‍ ജൂഹിയും പരമ്ബരയിലെത്തി. 2015 ഡിസംബര്‍ 14 ന് ആരംഭിച്ച പരമ്ബര ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പരമ്ബരയില്‍ ഒരിക്കല്‍ നിറഞ്ഞു നിന്ന, എന്നാല്‍ പിന്നീട് അപ്രതക്ഷ്യയായ താരമാണ് കെപിഎസി ശാന്ത. നീലുവിന്റെ അമ്മയായ ഭവാനിയമ്മയെയായിരുന്നു ശാന്ത പരമ്ബരയില്‍ അവതരിപ്പിച്ചത്. ധാരാളം ആരാധകരേയും അവര്‍ നേടിയെടുത്തിരുന്നു.
എന്നാല്‍ ഒരിടയ്ക്ക് ഉയര്‍ന്നു വന്ന ചില വിവാദങ്ങളോടെ കെപിഎസി ശാന്ത പിന്നീട് അഭിനയ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായായിരുന്നു. നാടക രംഗത്തു നിന്നുമാണ് ശാന്ത ഉപ്പു മുളകിലെത്തുന്നത്. പക്ഷെ വിവാദം അവരുടെ കരിയറിനെ സാരമായി തന്നെ ബാധിക്കുന്നതായിരുന്നു. കൃത്രിമത്വം ഇല്ലാത്ത അഭിനയം ആയിരുന്നു ചുരുങ്ങിയ സമയം കൊണ്ട് പ്രിയങ്കരിയായ മാറിയ ഭവാനിയമ്മയെ പിന്നീട് പരമ്ബരയില്‍ കണ്ടേതയില്ല.
രണ്ടാം വരവിലെങ്കിലും ഭവാനിയമ്മയായി ശാന്തയെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഈയ്യടുത്ത് പരമ്ബരയില്‍ ഭവാനിയമ്മയുടെ കഥാപാത്രം മടങ്ങിയെത്തി. പക്ഷെ ഭവാനിയമ്മയായി എത്തിയത് കലാദേവിയാണ്. യൂട്യൂബര്‍ കാര്‍ത്തിക് ശങ്കറിന്റെ അമ്മ കൂടിയായ ഇവര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ താരമാണ്. കാര്‍ത്തിക് സൂര്യയുടെ വെബ് സീരീസുകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു കാലദേവി.
ഭവാനിയമ്മയായി മറ്റൊരു താരം വന്നതോടെ സോഷ്യല്‍ മീഡിയ തിരയുന്നത് ഒറിജിനല്‍ ഭവാനിയമ്മയേയാണ്. എന്നാല്‍ അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുകൊണ്ട് ഭര്‍ത്താവിനും മകനും ഒപ്പം സന്തോഷ്ടകരമായ ജീവിതം കായംകുളത്തു നടി നടത്തുകയാണ്. അവരെ വെറുതെ വിട്ടേക്ക് എന്ന് എന്നാണ് താരത്തെ തിരിക്കുന്നവരോട് സോഷ്യല്‍ മീഡയ പറയുന്നത്. താരം മറ്റൊരു പരമ്ബരയിലൂടെ തിരിച്ചുവരുമോ ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത
അതേസമയം പരമ്ബര രണ്ടാം വരവിലും സൂപ്പര്‍ ഹിറ്റായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. പഴയ കുട്ടികളൊക്കെ വലുതായിരിക്കുന്നു. കൊച്ചു കുഞ്ഞായിരിക്കെ പരമ്ബരയിലെത്തിയ പാറുക്കുട്ടിയൊക്കെ ഇന്ന് വലുതായി ആരേയും അമ്ബരപ്പിക്കുന്ന തരത്തില്‍ അമ്ബരപ്പിക്കുകയാണ്. കല്യാണം കഴിഞ്ഞുവെങ്കിലും ലച്ചു പാറമട വീട്ടില്‍ തന്നെയുണ്ട്. ബാലുവും നീലവും പഴയത് പോലെ സ്നേഹിച്ചും തല്ലുപിടിച്ചും കഴിയുന്നു. രസകരമായ മുഹൂര്‍ത്തങ്ങളുമായി പരമ്ബര മുന്നേറുകയാണ്.
നേരത്തെ പരമ്ബര നിര്‍ത്തിവച്ച സമയത്ത് ഇതേ താരങ്ങളെല്ലാം ചേര്‍ന്നെത്തുന്ന മറ്റൊരു പരമ്ബര മറ്റൊരു ചാനലില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഈ പരമ്ബര പ്രതീക്ഷിച്ച വിജയം നേടിയില്ല.