ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും ദിവസം കഴിയുന്തോറും കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് മുക്തനായി ആശുപത്രി വിട്ടശേഷമാണ് യെദിയൂരപ്പയുടെ തുറന്നുപറച്ചില്‍. ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സ്ഥിതിഗതികള്‍ ഗൗരവമായിക്കൊണ്ടിരിക്കുകയാണ്.
ഓരോ വീടുകളിലും മൂന്നോ നാലോ പേര് രോഗബാധിതരാവുകയാണെന്നും യെദിയൂരപ്പ പറഞ്ഞു. ജനങ്ങളോട് കൈകൂപ്പിക്കൊണ്ട് പറയുകയാണ്; വീടുകളില്‍നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്.
കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നീ കാര്യങ്ങളിലൂടെ അല്ലാതെ കോവിഡിനെ തടയാനാകില്ല. വാരാന്ത്യ കര്‍ഫ്യൂവുമായി ജനങ്ങള്‍ സഹകരിക്കണം. ഒാരോ ജില്ലയിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.