കര്‍ണാടകയില്‍ മലയാളിയെ കഴുത്തറുത്ത് കൊന്നു. കണ്ണൂര്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് സംഭവം.കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം. വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്. ഗോണിക്കുപ്പ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.
വിവാഹം, ഹണിമൂണ്‍, ശവസംസ്കാരം; ആ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഒരിക്കലും കരുതിയില്ല: നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ
ഒരുമിച്ചുള്ള മനോഹരമായൊരു ജീവിതം സ്വപ്നം കണ്ട് ഒന്നായിട്ട് വെറും ഒരാഴ്ച പോലും തികയും മുൻപാണ് വിനയ് നർവാളിനോടും ഹിമാൻഷിയോടും വിധി ക്രൂരത കാട്ടിയത്.ഏപ്രില്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം. ഏപ്രില്‍ 19 ന് വിവാഹ റിസപ്ഷൻ കഴിഞ്ഞ് 21 ന് ഹണിമൂണിനായി കശ്മീരിലേക്ക് പോയി. എന്നാല്‍, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഹിമാൻഷിക്ക് തന്റെ പ്രിയതമനെ നഷ്ടമായി.
ഭർത്താവിനൊപ്പം പുല്‍മേടില്‍ ഇരുന്ന ബേല്‍ പൂരി കഴിക്കുമ്ബോള്‍ ഒരാള്‍ അടുത്തേക്ക് വന്നുവെന്നും ഭർത്താവിനെ വെടിവച്ചുവെന്നുമാണ് ഹിമാൻഷി പറഞ്ഞത്. “ഈ യാത്ര ഒരു പേടിസ്വപ്നമായി മാറുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല” എന്നാണ് ഇന്നലെ വൈകീട്ട് നർവാളിന്റെ ജന്മനാടായ ഹരിയാനയിലെ കർണാലില്‍ അന്ത്യകർമങ്ങള്‍ നടക്കുമ്ബോള്‍ ഹിമാൻഷി കരഞ്ഞുകൊണ്ട് പറഞ്ഞത്.
കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാള്‍ വിവാഹത്തിനും ജന്മദിനാഘോഷത്തിനുമായി 40 ദിവസത്തെ അവധിയെടുത്തത്. ഏപ്രില്‍ 4 നായിരുന്നു പിഎച്ച്‌ഡിക്ക് പഠിക്കുന്ന ഹിമാൻഷിയുമായുള്ള വിവാഹനിശ്ചയം. വിവാഹം കഴിഞ്ഞ അടുത്ത ദിവസങ്ങളില്‍ ദമ്ബതികള്‍ ഡല്‍ഹിയില്‍ നിന്ന് കശ്മീരിലേക്ക് വിമാനമാർഗം ഹണിമൂണിന് പോയി
മേയ് 1 ന് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാൻ നർവാള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അയല്‍ക്കാരും പറഞ്ഞു. വിവാഹശേഷമുള്ള ആദ്യ ജന്മദിനം വിപുലമായി ആഘോഷമാക്കാൻ പ്ലാൻ ചെയ്തിരുന്നതായും അവർ വ്യക്തമാക്കി. അതുകഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, ഹിമാൻഷിക്കൊപ്പം ജോലി ചെയ്യുന്ന കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.