Home Featured വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു

by admin

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പൂട്ടിയിട്ട വീട് കുത്തി തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി അഷ്റഫിന്റെ വീട് കുത്തി തുറന്നാണ് വൻ മോഷണം നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാ​ഗത്തുള്ള ജനലിന്റെ ​ഗ്രില്ല് മുറിച്ചു മാറ്റിയായിരുന്നു മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.കുടുംബത്തിന്റെ പരാതിയെ തുടർന്ന്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്ത് പരിശോധന ആംഭിച്ചു.ബുധനാഴ്ച രാത്രി തന്നെ മോഷണം നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ ലഭിക്കുന്ന സൂചന. ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ടു പേര്‍ മതില്‍ ചാടിക്കടക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അയല്‍വാസി പറഞ്ഞു.

ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ ഇടക്ക് അഷറഫും കുടുംബവും പോയി താമസിക്കാറുണ്ട്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group