സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായ ആലോചനാ യോഗം പാനൂർ യു. പി.സ്കൂളിൽ നടന്നു.
സംസ്ഥാനത്ത് ജപ്തിനിരോധന നിയമം നിലനിൽക്കെത്തന്നെ കിടപ്പാട ജപ്തി വ്യാപകമായി നടക്കുന്ന സാഹചര്യമാണ്. അന്യായമായ പലിശയും കൂട്ടുപലിശയും ചുമത്തി ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും സാധാരണക്കാരെ പിഴിഞ്ഞുറ്റുകയാണ്. കോവിഡും പ്രളയങ്ങളും നോട്ട് നിരോധനവുമടങ്ങുന്ന പല കാരണങ്ങൾ കൊണ്ടാണ് ജനങ്ങൾ കടക്കെണിയിൽ അകപ്പെട്ടതെങ്കിലും അതൊന്നും പരിഗണിക്കാതെ രോഗികളും വൃദ്ധരും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരെ വീടുകളിൽ നിന്നു പിടിച്ചിറക്കി ജപ്തി തുടരുന്ന അവസ്ഥയിൽ കടക്കെണിയിൽ അകപ്പെട്ടവർ സംഘടിച്ചു ശക്തരാകേണ്ടതിന്റെ ആവശ്യകത,യോഗം ഉദ്ഘാടനം ചെയ്ത സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാനക്കമ്മിറ്റി അംഗമായ പി. കെ. ഷാജി ചൂണ്ടിക്കാട്ടി.
പ്രസ്ഥാനം ജില്ലാ ചെയർമാൻ നസീർ പൊന്ന്യം, കൺവീനർ വിജേഷ്, ഇന്ദിര ചമ്പാട്,വേണുഗോപാലൻ കുനിയിൽ എന്നിവർ സംസാരിച്ചു.
2025 നവമ്പർ 9 ഞായറാഴ്ച സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു വിപുലമായ രീതിയിൽ ജില്ലാ കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. എല്ലാവരും തലശ്ശേരി ബിഎംപി ഹൈസ്കൂളിൽ8 മണിക്ക് എത്തിച്ചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു