കണ്ണൂർ: കണ്ണൂർ മമ്പറത്ത് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാറിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുവയസ്സുകാരി മരിച്ചു. പറമ്പായി സ്വദേശികളായ അബ്ദുൽ നാസർ- ഹസ്‌നത്ത് ദമ്പതികളുടെ മകൾ സൻഹ മറിയ(5)മാണ് മരിച്ചത്.ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ഈസ്റ്റ് കതിരൂർ അൽബിർറ് സ്‌കൂളിലെ യുകെജി വിദ്യാർഥിനിയായിരുന്നു. വീടിന് മുന്നിലെ റോഡിൽ കളിക്കുന്നതിനിടെയാണ് കാർ വന്നിടിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.