കന്നട സിനിമാ നിർമ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ് ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിലുള്ള വസതിയിലാണ് ജഗദീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഏറെ വൈകിയും ജഗദീഷിനെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് കണ്ടില്ല. തുടർന്ന് ഭാര്യയും മകനും മുറിയിലെത്തിയപ്പോള്‍ ജഗദീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുബ്രഹ്മണ്യ നഗറില്‍ ജഗദീഷ് ഒരു പബ്ബ് നടത്തിയിരുന്നു. അടുത്തിടെ നടൻ ദർശനും നിർമ്മാതാവ് റോക്ക്ലൈൻ വെങ്കിടേഷും ചേർന്ന് കരേറ്റ എന്ന സിനിമയുടെ പ്രമോഷൻ പരിപാടി ഇവിടെ വച്ച് നടത്തിയിരുന്നു. രാത്രി വൈകിയായിരുന്നു അന്ന് പരിപാടി അവസാനിച്ചത്. ഈ സംഭവത്തില്‍ ജഗദീഷിന് പൊലീസ് സമൻസ് അയച്ചിരുന്നു. ഈ സംഭവം വാർത്തകളിലും നിറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു ജഗദീഷിന്റെ അമ്മ മരിച്ചത്. ഈ സംഭവമാണ് അദ്ദേഹത്തെ വിഷാദ രോഗിയാക്കിയതെന്നുമാണ് വിവരം. എന്നാല്‍ ജഗദീഷിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.