മുതിര്‍ന്ന കന്നട ചലച്ചിത്ര നിര്‍മ്മാതാവ് എസ് കെ ഭഗവാന്‍ അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, “ഭഗവാന്റെ മരണവാര്‍ത്ത കേട്ടതില്‍ വളരെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഈ വേദന താങ്ങാന്‍ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.”
ബസില്‍ യാത്ര ചെയ്യേേവ ഒരു രൂപ ബാക്കി നല്‍കാത്തതില്‍ 3000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കമ്മിഷന്‍
ബസ് കണ്ടക്ടര്‍ ഒരു രൂപ ബാക്കി നല്‍കാത്തതില്‍ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കമ്മിഷന്‍. മെട്രോ പൊളിറ്റന്‍ കോര്‍പറേഷനാണ് (ബിഎംടിസി) കോടതി പിഴയിട്ടത്.
3000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2019 സെപ്തംബര്‍ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടല്‍. അഭിഭാഷകനായ രമേശ് നായ്ക് ആണ് പരാതിക്കാരന്‍. 45 ദിവത്തിനകം നിര്‍ദേശിച്ച തുക നല്‍കണമെന്നാണ് ഉത്തരവ്. തുക നല്‍കിയില്ലെങ്കില്‍ ബിഎംടിസി മാനേജിങ് ഡയറക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരം നല്‍കണം. കമ്മിഷന്‍ നിയമനടപടികള്‍ക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നല്‍കാനും ബിഎംടിസിയോട് കോടതി നിര്‍ദേശിച്ചു. നിയമനടപടി സ്വീകരിച്ചതില്‍ ഉപഭോക്താവിനെ കോടതി പ്രശംസിക്കുകയും ചെയ്തു. നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും പൗരാവകാശം എന്ന വലിയ വിഷയമാണ് പരാതിക്കാരന്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതൊരു ഉപഭോക്തൃ അവകാശമായി അംഗീകരിക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.