കന്നഡ നടന് സഞ്ചാരി വിജയ് (38) മരിച്ചു. വാഹാനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നടന് കിച്ചാ സുദീപാണ് വിജയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രെയിന്‍ സര്‍ജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. മഴയില്‍ നനഞ്ഞ് കിടന്ന റോഡില്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.
വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്ക്. തലച്ചോറിനേറ്റ പരിക്കിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയില്‍ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്.
സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാന്‍ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടന് കിച്ച സുദീപ് ട്വീറ്റ് ചെയ്തത്.
- രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ
- കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02
- വ്യാജ മൊബൈൽ ആപ്പ് വഴി 290 കോടിയുടെ നിക്ഷേപ തട്ടിപ്പ് ;മലയാളി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
- കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആർ 12.24