ബെംഗളൂരു : ഹിന്ദുത്വത്തെ വിമർശിച്ച ട്വീറ്റിന്റെപേരിൽ അറസ്റ്റിലായ കന്നഡ നടൻ ചേതൻകുമാറിന് ബെംഗളൂരു കോടതി ജാമ്യമനുവദിച്ചു. 25,000 രൂപയുടെ വ്യക്തിബോണ്ടിലാണ് ജാമ്യം. ബജ്റംഗ്ദൾ ബെംഗളൂരു നോർത്ത് യൂണിറ്റ് കൺവീനർ ശിവകുമാറിന്റെ പരാതിയിൽ ശേഷാദ്രിപുരം പോലീസാണ് ചേതനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരുന്നു.
ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെട്ട്
ബെംഗളൂരു : ബംഗളൂരുവിൽ കടുവത്തോൽ വിൽപ്പന നടത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കുടുംബാംഗങ്ങളോട് 40 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പോലീസുകാർ.
മാറത്തഹള്ളി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രംഗേഷ്, ഹെഡ് കോൺസ്റ്റബിൾ ഹരിഷ് എന്നിവരാണ് രാമഞ്ജനേയ എന്നയാളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ ഹരീഷിനെയും ഇവരെ സഹായിച്ച ഷാബ്ബിർ, സാക്കിർ എന്നിവരെയും അറസ്റ്റു ചെയ്തതായി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. പ്രതാപ് റെഡ്ഡി പറഞ്ഞു. സബ് ഇൻസ്പെക്ടർ രംഗേഷിനായി തിരച്ചിൽ ആരംഭിച്ചു.തിരച്ചിലിനോടുവിൽ രംഗേഷിനെ പിടികൂടി.
എന്നാൽ കേസെടുക്കാതെ രംഗേഷും ഹരിഷും യുവാവിനെ വിജനമായ സ്ഥലത്തുകൊണ്ടുപോയി. തുടർന്ന് യുവാവിന്റെ കുടുംബത്തെ വിളിച്ച് മോചനദ്രവ്യമായി 40 ലക്ഷംരൂപ ആവശ്യപ്പെട്ടു. കാശ് തന്നില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ ബാഗലൂർ പോലീസ്സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരായ രംഗേഷും ഹരിഷുമാണ് പിന്നിലെന്ന് മനസ്സിലായത്.