Home Uncategorized തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച്‌ കമല്‍ഹാസൻ

തഗ് ലൈഫിന്റെ വിലക്ക് പിന്‍വലിക്കണം; കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച്‌ കമല്‍ഹാസൻ

by admin

തഗ് ലൈഫ് സിനിമക്ക് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക ഫിലിം ചേംബറിന്റെ നടപടിക്കെതിരെ നടന്‍ കമല്‍ഹാസന്‍ഹൈക്കോടതിയില്‍.ചിത്രത്തിന്റെ നിര്‍മാണ കമ്ബനിയായ രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കമല്‍ഹാസന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വളച്ചൊടിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ വിലക്ക് നീക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്‌കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടിരുന്നു.സംസ്ഥാനത്തിനെതിരായ പ്രസ്താവനയാണ് കമല്‍ നടത്തിയതെന്ന് ഫിലിം ചേംബര്‍ പറയുന്നു. നടന്റെ പരാമര്‍ശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും എതിര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ക്ഷമാപണം നടത്താതെ സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യില്ല.

തീയറ്റര്‍ ഉടമകളോ വിതരണക്കാരോ ചിത്രം എടുക്കാതെ തങ്ങള്‍ എങ്ങനെ റിലീസ് ചെയ്യുമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ ചോദിച്ചു. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group