ബെംഗളൂരു : മൻ കി ബാത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമർശിച്ചതോടെ കലബുറഗിയിലെ ജോലദ റൊട്ടി ദേശീയതലത്തിൽ ഹിറ്റ്. ഉപജീവനത്തിനായി ജോലദ റൊട്ടിയുണ്ടാക്കി വിൽപ്പന നടത്താൻ കലബുറഗിയിലെ ഒരുകൂട്ടം വനിതകളാരംഭിച്ച സംരംഭത്തെയാണ് മോദി മൻ കി ബാത്തിൽ പ്രകീർത്തിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ച പരിപാടി പ്രക്ഷേപണംചെയ്‌തതോടെ റൊട്ടിയുടെ ഓൺലൈൻ വിൽപ്പന കുത്തനെ ഉയരുകയായിരുന്നു. ഉത്പാദനം വർധിപ്പിക്കാനൊരുങ്ങുകയാണിവർ.
കലബുറഗിയിലെ പരമ്പരാഗത വിഭവത്തിലുൾപ്പെട്ടതാണ് ജോലദ റൊട്ടി. കഴിഞ്ഞവർഷമാണ് വനിതകളുടെ നേതൃത്വത്തിൽ റൊട്ടിയുണ്ടാക്കി വിൽപ്പന നടത്തുന്നതിനായി സഹകരണസംഘം രൂപവത്കരിച്ചത്. തുടക്കത്തിൽ 100 പേരുണ്ടായിരുന്ന സംഘത്തിന്റെ അംഗസംഖ്യ വേഗംതന്നെ 1000 ആയി ഉയർന്നു. 15 മാസത്തിനുള്ളിൽ വിറ്റുവരവ് 50 ലക്ഷമായി വർധിക്കുകയും വിൽപ്പന ഓൺലൈനിലേക്ക് വ്യാപിപ്പിക്കുകയും ചെയ്‌തിരുന്നു.ബെംഗളൂരുവടക്കം സംസ്ഥാനത്ത് പല നഗരങ്ങളിൽനിന്നും സംഘത്തിന് ഓർഡറുകൾ ലഭിച്ചു.
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിര്‍ദേശം
പണം തട്ടിയെടുക്കാൻ യുവാവിനെതിരെ വ്യാജ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് കോടതി.കേസില്‍ നിന്നും യുവാവിനെ കോടതി കുറ്റവിമുക്തനാക്കി.ഡല്‍ഹിയിലെ തീസ് ഹസാരി കോടതി അഡീഷണല്‍ സെഷൻസ് ജഡ്ജി (എഎസ്ജെ) അനുജ് അഗർവാള്‍ ആണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തുടർന്ന് കോടതിയില്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്യാൻ ഉത്തരവിട്ടു.2021ല്‍ ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
തുടർന്ന് ഇരുവർക്കുമിടെയില്‍ സൗഹൃദം വളർന്നു. 2021 സെപ്റ്റംബറില്‍ കാറില്‍ വച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തന്‍റെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതായും ഇവർ പരാതിയില്‍ പറയുന്നു.എന്നാല്‍ താൻ പ്രതികരിച്ചപ്പോള്‍ യുവാവ് വിവാഹ വാഗ്ദാനം നടത്തിയതായും അടുത്ത തവണ കാണുമ്ബോള്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു.എന്നാല്‍, ഫോറൻസിക് പരിശോധനയില്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഈ ഫോട്ടോകള്‍ കണ്ടെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ യുവതിയുടെ മൊഴി കളങ്കവും കെട്ടിച്ചമച്ചതാണെന്നും കോടതി നിരീക്ഷിച്ചു