Home Featured കളമശ്ശേരി സ്‌ഫോടനം; പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്, മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത

കളമശ്ശേരി സ്‌ഫോടനം; പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്, മരിച്ച സ്ത്രീയെപ്പറ്റി ദുരൂഹത

by admin

തൃശൂര്‍: കളമശ്ശേരിയില്‍ കണ്‍വെഷന്‍ഷന്‍ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥിരീകരണം നടത്തിയത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ഫോടനം നടത്തിയത്.

ഡൊമനിക് മാര്‍ട്ടിന്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ബോംബ് സ്ഫോടനം നടത്തിയതെന്നു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാളുടെമൊബൈല്‍ ഫോണില്‍ നിന്നും കണ്ടെടുത്തതായും വിവരമുണ്ട്.

ഡൊമനിക് മാര്‍ട്ടിന്‍ രണ്ട് സ്ഫോടനം നടത്തിയതിന് ശേഷം പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം ഇയാള്‍ മാനസിക പ്രശ്നങ്ങള്‍ കാണിക്കുന്നുവെന്നും പൊലീസ് പറയുന്നു. സ്ഫോടനം നടത്തിയതില്‍ സ്വയം അവകാശമുന്നയിച്ചാണ് ഇയാള്‍ തൃശൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group