ബാംഗ്ലൂർ : കല വെൽഫയർ അസോസിയേഷന്റെ ഓണോത്സവം 2023 സെപ്റ്റംബർ 24 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 10മണി വരെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കലയുടെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ജനറൽ സെക്രട്ടറി ഫിലിപ് കെ ജോർജ് ഉദ്ഘാടനം ചെയിതു. 11 മണി മുതൽ ആരംഭിച്ച ഓണസദ്യയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കുകൊണ്ടു.
വൈകിട്ട് 3 മണിക്ക് നടന്ന പൊതു സമ്മേളനത്തിൽ കലയുടെ ഓണോത്സവം കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനും. കലയുടെ കാരുണ്യ പദ്ധതിയായ കല സ്വാന്തനം രണ്ടാം ഘട്ടം ഉദ്ഘാടനം നിലമ്പുർ എംഎൽ എ ശ്രീ പി വി അൻവറും നിർവഹിച്ചു. കലയുടെ പ്രസിഡന്റ് ജീവൻ തോമസ് അധ്യക്ഷൻ ആയിരുന്ന സമ്മേളനത്തിൽ കലയുടെ പ്രഥമ പുരസ്കാരം കല സ്വരലയ അവാർഡ് പ്രശസ്ത നാടൻപാട്ട് കലാകാരനും ചലച്ചിത്ര പിന്നണി ഗായകനുമായ ശ്രീ അതുൽ നറുകരക്ക് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി സമ്മാനിച്ചു.
രാവിലെ 9.30 നു ആരംഭിച്ച കലാപരിപാടികളിൽ കലയുടെ അംഗങ്ങൾക്കൊപ്പം വൈകിട്ട് 4 മണിക്ക് വോയിസ് ഓഫ് ബാംഗ്ലൂർ നയിച്ച ഓടക്കുഴൽ ഫ്യൂഷനും, നാട്യഞ്ജലി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് നയിച്ച ക്ലാസ്സിക്കൽ നൃത്ത പരമ്പരയും തുടർന്ന് വൈകിട്ടു 7 മണി മുതൽ കണ്ണൂർ സൗപർണിക കലാവേദി അവതരിപ്പിച്ച മെഗാ ഇവന്റ് നാട്ടരങ്ങും നടത്തപ്പെട്ടു. ഫിലിപ്പ് കെ ജോർജ് ചെയർമാനായും ജീവൻ തോമസ് കൺവീനറായും 101 അംഗ സ്വാഗത സംഘമാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്.