ബെംഗളൂരു: കൈരളി കലാസാംസ്‌കാരിക അസോസിയേഷൻ, കടുഗോടി അവരുടെ ഈ വർഷത്തെ ഓണാഘോഷവും 34 ആം വാർഷികാഘോഷവും ഒക്ടോബർ 12, 2025 (ഞായർ) ന് അസോസിയേഷൻ ഹാളിൽ വിപുലമായി നടത്തും.
ഉച്ചയ്ക്ക് 12 മണിക്ക് ഓണസദ്യയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം 4 മണിക്ക് സാംസ്‌കാരിക സമ്മേളനം നടക്കും. അതിനുശേഷം അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.
കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ സെപ്റ്റംബർ 5-ന് നടന്ന പൂക്കളമത്സരത്തിലെ വിജയികൾക്ക് കാഷ് അവാർഡുകളും, 2024-25 വർഷത്തെ SSLC, PUC പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അംഗങ്ങളുടെ മക്കൾക്കും കാഷ് അവാർഡ് നൽകും.
അസോസിയേഷൻ ജനറൽ സെക്രട്ടറി ജയബാലൻ എം. എസ് അറിയിച്ചു