മമ്മൂട്ടി-ജ്യോതിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ‘കാതല്‍- ദ കോര്‍’ന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക. ക്രിസ്മസിനോട് അനുബന്ധിച്ചാകും കാതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക.
ഡിസംബര്‍ 23, ശനിയാഴ്ച അല്ലെങ്കില്‍ ഡിസംബര്‍ 24ന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ ഒടിടി ഫ്ലാറ്റ് ഫോം ആയ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. അതേസമയം, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ തുടങ്ങിയവയില്‍ ഏതിലെങ്കിലും സ്ട്രീമിംഗ് ചെയ്യുമെന്ന് പറയപ്പെടുന്നു.
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവന്നേക്കും. വരാൻ പോകുന്ന ഐഎഫ്‌എഫ്‌എയില്‍ കാതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗോവൻ ചലച്ചിത്ര മേളയിലും സിനിമ പ്രദര്‍ശിപ്പിക്കുകയും വൻ കയ്യടികള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന നായിക കഥാപാത്രമായി എത്തിയത് ജ്യോതികയാണ്.
കാതല്‍ ദി കോറിൻറെ സക്സസ് ടീസര്‍ ഇന്ന് റിലീസ് ചെയ്യും
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍’ പല കാരണങ്ങളാല്‍ സവിശേഷമാണ്. ഇതാദ്യമായാണ് താരം നവതരംഗ ചലച്ചിത്ര നിര്‍മ്മാതാവായ ജിയോ ബേബിയുമായി സഹകരിക്കുന്നത്, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രം 23ന് പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണം നേടി കാതല്‍ മുന്നേറുകായണ്. സിനിമയുടെ സക്സസ് ടീസര്‍ ഇന്ന് റിലീസ് ചെയ്യും
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരനും പോള്‍സെൻ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫെറര്‍ ഫിലിംസ് ആണ് വിതരണം.
‘കണ്ണൂര്‍ സ്ക്വാഡി’ന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതല്‍. അതേസമയം, മമ്മൂട്ടി-വൈശാഖ് ചിത്രം ഒക്ടോബര്‍ 24ന് കൊച്ചിയില്‍ ആരംഭിക്കും. അഞ്ജന ജയപ്രകാശാണ് നായിക.