‘കചാ ബദാം’ എന്ന ഗാനം തരംഗമാകുമ്പോൾ തന്റെ തൊഴിൽ നിർത്തുന്നതായി ഭൂപൻ ഭട്യാകർ. താനിപ്പോൾ ഒരു സെലിബ്രിട്ടി അല്ലേ അതുകൊണ്ട് ബദാം വിൽപ്പന നിർത്തുന്നുവെന്ന് പാട്ടിന്റെ സൃഷ്ടാവ് പറഞ്ഞു. മൂന്ന് മാസം മുൻപ് വരെ 10പേരടങ്ങുന്ന എന്റെ കുടുംബം വൻ ദാരിദ്രത്തിലായിരുന്നു. അങ്ങനെ സ്ഥിതി പെട്ടെന്നു മാറിയത്. കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കംപനി ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ബദാം വിൽപ്പന നിർത്തുന്നു. പുറത്ത് പോയാൽ ആരെങ്കിലും തന്നെ പിടിച്ചുകൊണ്ട് പോകുമെന്ന് അയൽവാസികൾ പറഞ്ഞെന്നും ഭൂപൻ പറഞ്ഞു. ആർടിസ്റ്റായും നിങ്ങളിൽ ഒരാളായും ഞാനുണ്ടാകും. സെലിബ്രിട്ടിയായിട്ട് ഞാൻ ബദാം വിൽക്കാനിറങ്ങുന്നത് ശരിയലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ കരാൾജൂർ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ബദാം വിൽപന പ്രധാനവരുമാന മാർഗമായ ഭൂപൻ ആളുകളെ ആകർഷിക്കാനാണ് പാട്ട് പാടിയത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങുക. എന്നാൽ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാൾ അത് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. പിന്നീടാണ് അത് വൈറലാകുന്നത്. തുടർന്ന് ഇത് തന്റെ വരികളാണ് എന്നു പറഞ്ഞ് ഭൂപൻ രംഗത്തെത്തി. പിന്നീടങ്ങോട്ട് ഭൂപൻ വിചാരിക്കാത്തത ഉയരങ്ങളിലേക്കെത്തുകയായിരുന്നു. ഇപ്പോൾ പാട്ട് ഹിറ്റാവുകയാണ്.
- തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നേറ്റം, നേട്ടം കൊയ്ത് കോണ്‍ഗ്രസും സിപിഎമ്മും
- ഹർഷ കൊലപാതകം: സംഘര്‍ഷാവസ്ഥ തുടരുന്നു; 12 ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍;ഹിജാബ് പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി
- ലീഗ് ജനകീയാസൂത്രണവുമായി സഹകരിച്ചത് കുഞ്ഞാലികുട്ടിയുടെ സമീപനം; കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്